75 ശതമാനം ബസുകളും ഒറ്റ അക്ക നമ്പറിലുള്ളത്.. കോട്ടയത്തെ സ്വകാര്യ ബസ് സര്‍വീസിന് എന്തു സംഭവിക്കും; എല്ലാവര്‍ക്കും വേണ്ടിയിരുന്നത് ഏഴിലും ഒന്‍പതിലും അവസാനിക്കുന്ന അക്കങ്ങള്‍; ഒറ്റ- ഇരട്ട സംവിധാനത്തിനെതിരെ ബസ് ഉടമകളുടെ പ്രതിഷേധം

ബസുടകള്‍ക്ക് താല്‍പര്യം ഏഴിലും ഒന്‍പതിലും അവസാനിക്കുന്ന നമ്പരുകളോട്. ഇതോടെ കോട്ടയത്തിലെ 75 ശതമാനം സ്വകാര്യ ബസുകളുടെ നമ്പര്‍ അവസാനിക്കുന്ന ഒറ്റ അക്കത്തില്‍. ഇത് കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട അക്കം സംവിധാനത്തെ ആകെ അവതാളത്തിലാക്കിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ ആകെയുള്ളത് 1,050 ബസുകളാണ്. ഇതില്‍ 75% ബസുകളും ഒറ്റ അക്ക നമ്പറിലുള്ളതാണെന്ന് ബസ് ഉടമകള്‍ പറയുന്നു. ആര്‍ടി ഓഫിസുകളില്‍ നമ്പറിന് 'ചെലവ്' ഏറിയതോടെ കിട്ടുന്ന നമ്പറുമായി പോകുന്നവരാണ് ഇപ്പോഴുള്ളത്. പൈകയിലെ ബസ് കമ്പനിയുടെ ബസുകളെല്ലാം ഒറ്റ അക്ക നമ്പറില്‍ ഉള്ളതായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം ഒറ്റയിരട്ടക്കുഴപ്പവും. നട്ടം തിരിഞ്ഞ് സ്വകാര്യ ബസ് മേഖല. നീണ്ട അടച്ചിടലിനു ശേഷം ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയെങ്കിലും സ്വകാര്യ ബസ് മേഖലയില്‍ ആശാവഹമല്ലാത്ത നടപടിയാണുണ്ടായതെന്നു ബസുടമ സംഘം പറയുന്നു. വാഹന നികുതിയിളവ്, ഇന്ധന വിലയില്‍ സബ്‌സിഡി ആവശ്യങ്ങള്‍ നിലനില്‍ക്കെയാണ് ഒറ്റയിരട്ട സംവിധാനം നടപ്പാക്കിയത്. ഒറ്റ -ഇരട്ടയക്ക ക്രമീകരണം അനുസരിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണ്. പുതിയ തീരുമാനമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് എല്ലാദിവസവും എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയില്ല.
ഒറ്റ -ഇരട്ടയക്ക പ്രകാരം ഒരു ബസിന് ഒരു മാസത്തില്‍ പത്തോ, പന്ത്രണ്ടോ ദിവസം മാത്രമേ ഓടാന്‍ കഴിയുകയുള്ളൂ. ഈ ദിവസങ്ങളില്‍ ലഭിക്കുന്ന കളക്ഷന്‍ ഒരു മാസത്തില്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്ന തുകയുടെ പകുതി പോലും വരില്ല. ഒറ്റയിരട്ട സംവിധാനം ഗ്രാമീണ മേഖലയില്‍ യാത്രാ ക്ലേശത്തിനിടയാക്കും. മിക്ക റൂട്ടുകളിലും ഒന്നോ രണ്ടോ ബസുകള്‍ മാത്രമാണ് ഉള്ളത്. ഇവ രണ്ടും ഒറ്റ അക്കമാണെങ്കില്‍ അടുത്ത ദിവസം ബസ് ഉണ്ടാകില്ല. ശനിയും ഞായറും ലോക്ഡൗണായതിനാല്‍ മാസത്തില്‍ 10 ദിവസമേ ഓട്ടം ലഭിക്കൂ. ഇതിന് ഒരു മാസത്തെ ടാക്‌സും ഇന്‍ഷുറന്‍സും നല്‍കണം. ആഴ്ചയിലെ സര്‍വീസുകള്‍ ചുരുങ്ങുന്നതോടെ സ്ഥിരം യാത്രക്കാരെ നഷ്ടമാകും.
ലോക്ഡൗണ്‍ മൂലം വായ്പ കുടിശികയായി. ഇന്ധന വില 40% വര്‍ധിച്ചു. റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയും കുടിശികയാണ്. 3 മാസത്തെ ടാക്‌സ് ഒന്നിച്ചാണ് അടയ്ക്കുന്നത്. ഒരു ബസിന് 30,000 35,000 രൂപ വരെയാണ് ടാക്‌സ്. ഇന്‍ഷുറന്‍സ് തുക 70,000 ഒരു ലക്ഷം രൂപ വരെയാണ്. ഇളവിനായി മുന്‍കൂര്‍ അപേക്ഷ നല്‍കണമെന്നും ബസ് ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വായ്പയുടെ ലോക്ഡൗണ്‍ കാലയളവിലെ പലിശ ഒഴിവാക്കുക, ടാക്‌സ്, ഇന്‍ഷുറന്‍സ് ഇളവ് അനുവദിക്കുക, ഇന്ധനത്തിനു സബ്‌സിഡി നല്‍കുക, ക്ഷേമനിധി ബോര്‍ഡില്‍ നിന്നു പലിശ രഹിത വായ്പ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























