ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്: ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും: ബ്രണ്ണൻ വിവാദത്തെ പരിഹസിച്ച് ജോയ് മാത്യു
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള കൊമ്പുകോർക്കൽ കേരള രാഷ്ട്രീയം കണ്ടതാണ്. ബ്രണ്ണൻ കോളേജ് പഠനകാലത്തെ അടിയും വഴക്കും ഒക്കെ പരസ്പരം പറഞ്ഞായിരുന്നു ഇരുവരും വാക്കേറ്റം നടന്നത്. ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പോരടിക്കുന്നതിൽ പരിഹാസവുമായി സിനിമ-സാമൂഹ്യ പ്രവർത്തകനായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത്.
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്നാണ് ജോയ് മാത്യു പറയുന്നത്.ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ തന്നെയാകും ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉയത്തിയത് .അദ്ദേഹത്തിന്റെ
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം . നിങ്ങളുടെയോ ? ഇങ്ങനെ പറഞ്ഞായിരുന്നു അദ്ദേഹം തന്റെ പരിഹാസം ഉയർത്തിയിരിക്കുന്നത്. ഇതിനു മുന്നേയും സിപിഎമ്മിനെതിരെ അദ്ദേഹം വിമർശന ശരങ്ങൾ എറിഞ്ഞിരുന്നു
https://www.facebook.com/Malayalivartha
























