ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

തിരുവനന്തപുരം കോർപ്പറേഷൻ വീണ്ടും മറ്റൊരു വിവാദത്തിൽ . ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ഭരണഘടനാ വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർ എസ് പി ദീപക്കിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതി അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരനായ എസ് പി ദീപക്.അതേസമയം അന്തിമ വിധി വരുന്നതുവരെ ഓണറേറിയം വാങ്ങുന്നതും കൌൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും വിലക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി തള്ളി.കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
കരമന വാർഡ് കൗൺസിലർ സംസ്കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ളകൗൺസിലറുമായ ആർ ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു.ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നതാണ് പരാതി. സംസ്ഥാനത്ത് സത്യപ്രതിജ്ഞ നടന്ന ഇന്നലെ ദൈവങ്ങളുടെ പേരിലും പല ഭാഷയിലുമടക്കം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു തുടങ്ങിയവരുടെ നാമത്തിലും ഭരണഘടനയുടെ പേരിലും ഭാരതാംബയുടെ പേരിലും ചില അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ഗുരുവിന്‍റെയും പൊയ്കയിൽ കുമാരഗുരുവിന്‍റെയും നാമങ്ങളും ഉയർന്നു. വിഎസ് , ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളുടെയും രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരിലും പ്രതിജ്ഞയെടുത്തവരുണ്ട്.
പ്രതിഷേധം ഉയർന്നതോടെ, പലയിടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചപ്രകാരമുള്ള വാചകം ഏറ്റുപറയിപ്പിച്ച് ഇവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.എന്നാൽ തടസമുന്നയിക്കാത്തയിടങ്ങളിൽ ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























