ഇലക്ട്രിക് ബസ് വിവാദം... ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ്..

ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയിലെത്തി. ഇലക്ട്രിക് ബസുകളുടെ സര്‍വീസില്‍ നിലവിലെ സാഹചര്യം തുടരാനാണ് ചര്‍ച്ചയിൽ ധാരണയായത്.
എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയതെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മേയര്‍ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും കരാര്‍ പാലിക്കുന്നതിലടക്കമുള്ള തര്‍ക്കം ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തത്കാലം നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനമായത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച ഇലക്ട്രിക് ബസുകൾ ബിജെപി അധികാരത്തിലെത്തിയതോടെയാണ് ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha
























