മഹാരാഷ്ട്രയിലെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു...

മഹാരാഷ്ട്രയിലെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ നഗരമാണ് ശ്രദ്ധാകേന്ദ്രം.
മുംബൈയിലെ 227വാർഡുകളിലെ ഉൾപ്പെടെ ഫലമാണ് അറിയാനിരിക്കുന്നത്. മുംബൈയിൽ മാത്രം 1,700സ്ഥാനാർത്ഥികൾ ജനവിധി കാത്തിരിക്കുന്നു.
മഹാരാഷ്ട്ര സംസ്ഥാനത്തെ 29മുനിസിപ്പൽ കോർപ്പറേഷനുകളിലായി 15,931സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 893 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 2,869 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്.
3.48കോടി വോട്ടർമാരാണ് സമ്മതിദാനം നിര്‍വ്വഹിച്ചത്. ഇത്തവണ വോട്ട് ചെയ്തവരുടെ എണ്ണം കുറവായിരുന്നു. 2022-ൽ ശിവസേന പിളർന്നതിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിന്റെ ഫലമാണ് അറിയാനിരിക്കുന്നത്.
"https://www.facebook.com/Malayalivartha
























