സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 160 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയിലും പവന് 1,05,160 രൂപയിലുമാണ് വെള്ളിയാഴ്ച രാവിലെ വിൽപ്പന നടക്കുന്നത്. 1,05,320 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.
18 കാരറ്റിനും 14 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 15 രൂപയും 9 കാരറ്റിന് അഞ്ച് രൂപയും കുറഞ്ഞ് 10805, 8415, 5430 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് 292 രൂപക്കാണ് വിൽപ്പന പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞപ്പോൾ, ഉച്ചതിരിഞ്ഞ് 320 രൂപ വർദ്ധിച്ചിരുന്നു.
ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെ സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയിട്ടുണ്ടായിരുന്നു. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























