അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വിജയം...

അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. മഴ തടസ്സപ്പെടുത്തിയ കളിയിൽ അമേരിക്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളർ ഹെനിൽ പട്ടേലാണ് അമേരിക്കയെ തകർത്തത്. സ്‌കോർ: അമേരിക്ക 107, ഇന്ത്യ 99/4(17.2). പട്ടേൽ ഏഴ് ഓവറിൽ 16 റൺ വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
മഴയെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 37 ഓവറിൽ 96 റണ്ണാക്കി പുതുക്കി. അഭിഗ്യാൻ കുണ്ടു 42 റണ്ണുമായി പുറത്താകാതെ നിന്നു.
കനിഷ്‌ക് ചൗഹാൻ(10) കൂട്ടായി. ക്യാപ്‌റ്റൻ ആയുഷ് മാത്രെ(19), വൈഭവ് സൂര്യവംശി(2), വേദാന്ത് ത്രിവേദി(2), വിഹാൻ മൽഹോത്ര(18) എന്നിവർ പുറത്തായി. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും കളിച്ചില്ല. നാളെ ബംഗ്ലാദേശുമായാണ് അടുത്ത മത്സരം.
അതേസമയം പാകിസ്ഥാൻ ഇന്ന് ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയ അയർലൻഡിനെയും നേരിടുകയും ചെയ്യും
" f
https://www.facebook.com/Malayalivartha
























