ജൂണ്‍ 23 മുതല്‍ ഉണര്‍വ്വോടെ വീണ്ടും :പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസികള്‍ :യുഎഇയുടെ ആ ലക്ഷ്യം ഇങ്ങനെ

ഏറെ നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസകരമായ ഒരു തീരുമാനം യു എ ഇ എടുത്തിരുന്നു. യാത്രാവിലക്ക് യു.എ.ഇ. ഭാഗികമായി അവസാനിപ്പിക്കുന്നു എന്നത് വളരെ ആശ്വാസകരമായ തീരുമാനം തന്നെയാണ്. ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് യു.എ.ഇ. ഭാഗികമായി അവസാനിപ്പിക്കുന്നതോടെ വ്യോമയാനമേഖലയിലും പുത്തനുണര്‍വ്വ് സംഭവിക്കും.
തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഈ മേഖല വീണ്ടും ഉണര്‍വ്വിന്റെ പാതയിലേക്ക് വരികയാണ്. ലോക സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ വ്യോമയാനവ്യവസായത്തെ മുന്നോട്ട് കൊണ്ട് പോകാനുള്ള യു.എ.ഇ. ശ്രമങ്ങളുടെ വ്യക്തമായ സൂചനയാണ് ലഭ്യമാകുന്നത്. സുപ്രധാന അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുള്ള ആഗോള കാമ്പയിനില്‍ ദുബായ് വ്യോമയാനമേഖല മുന്‍കൈ എടുത്തിരുന്നുവെന്ന് ദുബായ് വിമാനത്താവള ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാക്കി.
കൊറോണ കാരണം കഴിഞ്ഞ 15 മാസമായി ഭാഗികമായി മാത്രമായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഇതാ ജൂണ്‍ 23 മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവുകയാണ് ഇവിടം . ബുധനാഴ്ച മുതല്‍ പഴയതുപോലെ യാത്രക്കാരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്അധികൃതര്‍ .
1.8 കോടി യാത്രക്കാരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാല അവധിയും പെരുന്നാളും എക്‌സ്പോ 2020 ദുബായും എല്ലാം വരുന്നതിനാല്‍ യാത്രക്കാരുടെ കാര്യത്തിലും വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്ക് നിയന്ത്രിക്കാന്‍ 3500- ഓളം അധികജീവനക്കാരെ നിയമിക്കാനായിട്ടാണ് ഓപ്പറേറ്റര്‍ പദ്ധതിയിടുന്നതെന്ന് ചീഫ് എക്‌സിക്യുട്ടീവ് പോള്‍ ഗ്രിഫിത് വ്യക്തമാക്കി . അതീവസുരക്ഷയോടെ മാത്രമേ ദുബായ് വിദേശയാത്രക്കാരെ സ്വീകരിക്കുകയുള്ളു. കോണ്‍കോര്‍സ് ഡിയും അന്നുതന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ് .
66 വിമാനക്കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ടെര്‍മിനല്‍ വണ്ണിലേക്ക് മാറ്റാനായുള്ള നീക്കങ്ങള്‍ നടത്തുന്നു. മാത്രമല്ല ടെര്‍മിനല്‍ രണ്ടിലെയും മൂന്നിലെയും 40 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പഴയ താവളത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്യും. രണ്ട് ദിവസത്തിനകം ടെര്‍മിനലുകളില്‍ മാറ്റങ്ങള്‍ വരുത്തും. അതേസമയം ജൂണ്‍ 24 മുതല്‍ എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും എത്തുന്നതും യാത്ര തിരിക്കുന്നതും ടെര്‍മിനല്‍ വണ്ണില്‍ നിന്നാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ അവസാനത്തോടെ പല ഘട്ടങ്ങളിലൂടെയായിരിക്കും പൂര്‍ണമായും ടെര്‍മിനല്‍ പ്രവര്‍ത്തനയോഗ്യമാവുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രനടത്തുന്നവര്‍ തങ്ങളുടെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് വിദേശയാത്രക്കാര്‍ക്കുള്ള നിയന്ത്രണം ഭാഗികമായി എടുത്തുകളഞ്ഞ വിവരം ദുബായ് എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചത്.
യാത്രാ ആവശ്യങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്ന് പോള്‍ ഗ്രിഫിത് വ്യക്തമാക്കി. അതിന്റെ ഭാഗമായിട്ട് അടുത്ത ദിവസങ്ങളില്‍തന്നെ 3500 അധികജീവനക്കാരെ നിയമിക്കുന്നുണ്ട്
. കോവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതത്തില്‍ മേഖലയില്‍ വലിയ തൊഴില്‍നഷ്ടം രേഖപ്പെടുത്തിയിരുന്നു. കോവിഡ് ആഗോള യാത്രാവ്യവസായത്തെ ആകെ തളര്‍ത്തിയ മാസങ്ങളായിരുന്നു കടന്നുപോയത്. 2020-ല്‍ ദുബായ് കൈകാര്യംചെയ്തത് 2.59 കോടി യാത്രക്കാരെയായിരുന്നു. 2019-നെക്കാള്‍ 70 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇനി യാത്രാവ്യവസായം കുതിക്കുമെന്നാണ് പ്രതീക്ഷ.
ജൂലായ് അവസാനത്തോടെ 90 ശതമാനം യാത്രാശൃംഖല പുനഃസ്ഥാപിക്കാന്‍ പദ്ധതിയുള്ളതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നഷ്ടം നികത്തി എമിറേറ്റ്സ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























