രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ? അപകടം സംഭവിച്ചത് അയാൾക്ക് എസ്കോർട്ട് പോകുന്നതിനിടെ: ആ വ്യക്തിയെ കണ്ടുപിടിക്കാൻ പോലീസ്: രാമനാട്ടുകര അപകടത്തിൽ വമ്പൻ ട്വിസ്റ്റ്

രാമനാട്ടുകരയിലെ വമ്പൻ അപകടവാർത്ത കേട്ടാണ് കേരളം ഇന്ന് ഉറക്കം എഴുന്നേറ്റത്... അഞ്ചു യുവാക്കൾക്കായിരുന്നു കാറപകടത്തിൽ ജീവൻ നഷ്ടമായത്. ഇപ്പോൾ ഇതാ ഈ അപകടത്തിൽ വമ്പൻ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരം വളരെയധികം ഞെട്ടിക്കുന്നതാണ്....
രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതും വസ്തുതയാണ്.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടയിൽ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. പക്ഷേ അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല എന്നതും വസ്തുതയാണ്. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയ മുനമ്പിൽ നിൽക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനകൾ ലഭ്യമാകുന്നുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരികയാണ്. അതിനാൽ ആരാണ് ചരൽ ഫൈസൽ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി.
പിന്നീട് അപകടമുണ്ടായെന്ന വിവരം കിട്ടിയത് അനുസരിച്ചാണ് അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറയുന്നു. പക്ഷേ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. തുടക്കത്തിൽ തന്നെ ഈ അപകടത്തിൽ ദുരൂഹത മണക്കുന്നു ണ്ടായിരുന്നു. അതിനെ ശരി വയ്ക്കുന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്
https://www.facebook.com/Malayalivartha
























