Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

ആശ്വാസ നിരക്ക്.... കൂടുതല്‍ ഇളവ്..... രണ്ടാം തരംഗത്തിനിടയില്‍ ആദ്യമായി രോഗസ്ഥിരീകരണ നിരക്ക് പത്തില്‍ താഴെ..... ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

22 JUNE 2021 06:43 AM IST
മലയാളി വാര്‍ത്ത

ആശ്വാസ നിരക്ക്.... കൂടുതല്‍ ഇളവ്..... രണ്ടാം തരംഗത്തിനിടയില്‍ ആദ്യമായി രോഗസ്ഥിരീകരണ നിരക്ക് പത്തില്‍ താഴെ..... ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.


ഇന്നലത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാണ്. സംസ്ഥാനത്ത് 30നു മുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി 16 ഇടങ്ങളിലാണുള്ളത്. ആരാധനാലങ്ങള്‍ തുറക്കാനായി വിവിധ കോണുകളില്‍നിന്നു ആവശ്യമുയരുന്നുണ്ട്. തിയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും തുറക്കില്ലെന്നാണ് വിലയിരുത്തുന്നത്. നാളെ ചേരാനിരുന്ന അവലോകന യോഗമാണ് ഇന്നത്തേക്കു മാറ്റിയത്.

 



അതേസമയം കേരളത്തില്‍ ഇന്നലെ 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.




കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 




തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍ഗോഡ് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.




രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.


"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (14 minutes ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (37 minutes ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (50 minutes ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (56 minutes ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (1 hour ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (2 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (2 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (2 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (2 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (3 hours ago)

Malayali Vartha Recommends