Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

07 JULY 2026 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

അങ്ങനെ ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലിന് പിന്നാലെ പോർച്ചു​ഗലും വീണു. ഇനി അർജന്റീനയും ഫ്രാൻസുമാണുള്ളത്. മെസിയും എബാപ്പേയും അവസാനം വരെ ആരെത്തുമെന്ന് കാത്തിരുന്ന് കാണാം. പ്രിയ ടീമുകൾ തോറ്റതോടെ അതിലെ ആരാധകരും കൂറുമാറിത്തുടങ്ങി.

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടറിൽ. ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് സ്പെയിൻ വിജയ ഗോൾ‌ നേടിയത്. 85–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ സ്പെയിൻ താരം മൈക്കൽ മെറീനോ ആണ് പോർച്ചുഗലിന്റെ വല കുലുക്കിയത്. ബോക്സിന് പുറത്തുനിന്നു ലഭിച്ച പാസുമായി മുന്നേറിയ മൈക്കൽ പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു പന്ത് തൊടുത്തുവിടുകയായിരുന്നു. ഗോൾകീപ്പറെ നിസ്സഹയാനാക്കി പന്ത് വലയിൽ .

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഗോൾ പോസ്റ്റിലേക്ക് ഏതാനും ഷോട്ടുകൾ‌ റൊണാൾഡോ പായിച്ചെങ്കിലും അവയ്ക്കൊന്നും ലക്ഷ്യം കാണാനായില്ല. അവസാന ലോക
ലോകകപ്പ് ഫുട്ബോളിൽ ഇനി ആ ‘സ്യൂൂ’ മുഴക്കം ഉണ്ടാകില്ല. ഗോളടിച്ചതിനു ശേഷം പാഞ്ഞ് ഓടി, വായുവിൽ ഉയർന്നുചാടി, ഇരുവശങ്ങളിലേക്കും കൈകൾ വീശിയുള്ള വിഖ്യാതമായ ആ സെലിബ്രേഷൻ ഒരു തലമുറയുടെ മുഴുവൻ ആഘോഷമായിരുന്നു. 2006ൽ ജർമനിയിൽ തുടങ്ങി ആറു ലോകകപ്പുകളിൽ പറങ്കിപ്പടയുടെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പർ ജഴ്സിക്കാരൻ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽനിന്നു പടിയിറങ്ങുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് ഒടുവിൽ വികാരനിർഭരമായ അന്ത്യം. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെയാണ് സിആർ7ന്റെ പടിയിറക്കം. ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മത്സരത്തിനു മുൻപു തന്നെ റൊണാൾഡോ പറഞ്ഞിരുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ പലതും സ്വന്തം പേരിലാക്കിയെങ്കിലും ലോകകപ്പ് കിരീടമെന്ന മോഹം ഇതിഹാസതാരത്തിന് എക്കാലവും ഒരു മോഹമായി തന്നെ അവശേഷിക്കും

സ്പെയിനെതിരായ ക്വാർട്ടർ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ റൊണാൾഡോയ്ക്കു കണ്ണീരടക്കാനായില്ല. ഡാലസിലെ ഗാലറിയിൽ തടിച്ചുകൂടിയ കാണികൾ ആർത്തുവിളിച്ചപ്പോൾ, റൊണാൾഡോ പൊട്ടിക്കരഞ്ഞു. ചില പോർച്ചുഗൽ സഹതാരങ്ങൾ താരത്തെ ആശ്വസിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ ഹൃദയം തകർക്കുന്ന കാഴ്ച! കഴിഞ്ഞദിവസം നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായപ്പോൾ സൂപ്പർതാരം നെയ്മാറും കണ്ണീരോടെയാണ് കളംവിട്ടത്. തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിലാണ് ഒരു ഇതിഹാസ താരം കൂടി ലോകകപ്പിനോട് വിടപറയുന്നത്. രാജ്യാന്തര ഫുട്ബോളിൽ റൊണാൾഡോ തുടരുമെന്നതാണ് ആരാധകരുടെ ആശ്വാസം.

2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലാണ് ഇരുപത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കുന്നത്. ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ നേതൃത്വത്തിൽ അന്ന് ഇറങ്ങിയ പോർച്ചുഗീസ് പടയിൽ റൊണാൾഡോ ഒരു പ്രധാന താരമായിരുന്നു. തുടർന്ന് 2010, 2014, 2018, 2022, ഒടുവിൽ 2026 വരെ നീണ്ട ആറു ലോകകപ്പുകളിൽ അദ്ദേഹം പോർച്ചുഗലിന്റെ നട്ടെല്ലായി നിലകൊണ്ടു. 2010 ലോകകപ്പ് മുതൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത അദ്ദേഹം പോർച്ചുഗൽ ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ റൊണാൾഡോ, ലോകകപ്പ് വേദികളിലും അവിസ്മരണീയമായ ഒട്ടേറെ റെക്കോർഡുകൾ സ്ഥാപിച്ചു. തുടർച്ചയായ ആറു ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ചരിത്രത്തിലെ ഏക പുരുഷ ഫുട്ബോൾ താരമാണ് റൊണാൾഡോ. റൊണാൾഡോയ്ക്കൊപ്പം ആറു ലോകകപ്പുകൾ കളിച്ച അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി 2010 ലോകകപ്പിൽ ഒരു ഗോൾ പോലും നേടിയിരുന്നില്ല. ആറു ലോകകപ്പുകളിൽനിന്ന് ആകെ 11 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇത്തവണ മൂന്നു ഗോളുകൾ. ക്രൊയേഷ്യയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് റൊണാൾഡോ ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടിയത്.

റൊണാൾഡോയുടെ ആദ്യ ലോകകപ്പായ 2006ൽ പോർച്ചുഗൽ സെമിഫൈനൽ വരെ എത്തി നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇതാണ് ലോകകപ്പ് കരിയറിൽ താരത്തിന്റെ ഏറ്റവും മികച്ച ടീം നേട്ടം. 2018ൽ സ്പെയിനെതിരെയുള്ള ആവേശകരമായ മത്സരത്തിൽ (3-3) റൊണാൾഡോ നേടിയ തകർപ്പൻ ഹാട്രിക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു അന്ന് അദ്ദേഹം. ഈ ലോകകപ്പിൽ അൾജീരിയയ്ക്കെതിരെ നേടിയ ഹാട്രിക്കിലൂടെ മെസ്സിയാണ് ഈ റെക്കോർഡ് തിരുത്തിയത്.

പോർച്ചുഗലിനെ രണ്ടാമതും ക്വാർട്ടർ ഫൈനലിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡാലസിൽ കളത്തിലിറങ്ങിയത്. എന്നാൽ പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനു മുന്നിൽ പോർച്ചുഗൽ മുട്ടുകുത്തി. മത്സരത്തിന്റെ ഇൻജറി ടൈമിൽ സ്പാനിഷ് താരം മൈക്കൽ മെറിനോ നേടിയ ഏക ഗോളിനാണ് പോർച്ചുഗൽ പരാജയപ്പെട്ടത്. മത്സരത്തിൽ റൊണാൾഡോയ്ക്ക് 19 ടച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ മൂന്നെണ്ണം മാത്രമാണ് എതിർ ടീമിന്റെ ബോക്സിനുള്ളിൽ ആയിരുന്നത്. എങ്കിലും താരം മൂന്നു ഷോട്ടുകൾ ഉതിർത്തു, അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

ആകെ 12 പാസുകൾക്ക് ശ്രമിച്ച താരം, അതിൽ 10 എണ്ണം പൂർത്തിയാക്കി. 12-ാം മിനിറ്റിലാണ് റൊണാൾഡോയ്ക്കു ആദ്യ അവസരം ലഭിച്ചത്, പെനൽറ്റി ഏരിയയുടെ വലതുഭാഗത്തുനിന്ന് ഒരു സ്റ്റെപ്പ് ഓവറിന് ശേഷം താരം ഷൂട്ട് ചെയ്തു. രണ്ടാമത്തെ അവസരം കൂടുതൽ മികച്ചതായിരുന്നു; ജാവോ ഫെലിക്സിൽ നിന്ന് ലഭിച്ച ഒരു ഹെഡർ പാസ് സ്വീകരിച്ച് റൊണാൾഡോ ഒരു ബൈസൈക്കിൾ ഷോട്ടിന് ശ്രമിച്ചെങ്കിലും, സ്പെയിൻ കീപ്പർ സിമോൺ ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കുകയായിരുന്നു..

ഒരു ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്നം ബാക്കിവച്ചാണ് നാൽപത്തൊന്നുകാരൻ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നത്. എങ്കിലും കളിക്കളത്തിൽ സിആർ7 അവശേഷിപ്പിച്ചു പോകുന്ന പോരാട്ടവീര്യവും റെക്കോർഡുകളും വരുംതലമുറകൾക്ക് എക്കാലവും ആവേശമായിരിക്കും. ഫുട്ബോൾ ചരിത്രമുള്ളിടത്തോളം കാലം ലോകകപ്പ് വേദികളിലെ റൊണാൾഡോയുടെ സാന്നിധ്യം ഫുട്ബോൾ പ്രേമികൾ ഓർക്കും. വിശ്വവേദിയിലെ ആ ഏഴാം നമ്പർ ജഴ്സിയുടെ യുഗത്തിന് പരിസമാപ്തി.

അതേസമയം അർജന്റീനക്കാർക്ക് തന്നോട് ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫ്ലൈറ്റിൽ വച്ചുണ്ടായ രസകരമായ അനുഭവത്തിനൊപ്പമാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ പോർച്ചുഗലിന്റെ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം അർജന്റീനയോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതു തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ റൊണാൾ‌ഡോ സൂചിപ്പിച്ചു.

ഡ്രസിങ് റൂമിലെത്തി ഹാളണ്ടിനെ കെട്ടിപ്പിടിച്ച് നോർവേ രാജകുമാരി, ‘വൈക്കിങ് റോ’ നയിച്ച് സൂപ്പർ താരം– വിഡിയോ
‘‘അവസാനം എന്നിൽ അവശേഷിക്കുന്നത് എന്നെ സ്നേഹിക്കുന്ന ആളുകളാണ്. ഇന്നലെ വിമാനത്തിൽ, ഒരു അർജന്റീനിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് ഉണ്ടായിരുന്നു. അവൾ എന്നെ നോക്കിയ രീതിയിൽ നിന്നുതന്നെ അവൾ അർജന്റീനിയക്കാരി ആണെന്ന് എനിക്ക് മനസ്സിലായി. ‘നീ എന്നെ നോക്കിയ രീതിയിൽ നിന്ന് നീ അർജന്റീനിയൻ ആണെന്ന് എനിക്ക് മനസ്സിലായി’ എന്ന് ഞാൻ അവളോട് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള നീരസം ആ നോട്ടത്തിലുണ്ടായിരുന്നു. ഞാൻ തമാശ പറഞ്ഞതാണെന്ന് അവളോട് പറഞ്ഞു. എന്റെ പങ്കാളി അർജന്റീനക്കാരിയാണ്. അതുകൊണ്ടുതന്നെ എനിക്ക് അർജന്റീനക്കാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവൾ ബ്യൂനസ് ഐറിസ് സ്വദേശിയാണ്. അതൊരു പ്രശ്‌നമായിരുന്നില്ല.’’– ക്രിസ്റ്റ്യാനോ റൊണാൾ‍‍ഡോ പറഞ്ഞു.

ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും റൊണാൾഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘എന്റെ അവസാന ലോകകപ്പ് പൂർണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ എന്റെ അവസാന മത്സരമായിരിക്കില്ലെന്ന് പ്രതീക്ഷിക്കാം.’’– റൊണാൾഡോ പറ‍ഞ്ഞു.

ഐതിഹാസികമായ മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ കണ്ടത് വെറുമൊരു പോരാട്ടമായിരുന്നില്ല. കൊണ്ടും കൊടുത്തും അവസാനം വിസിൽ മുഴങ്ങുന്നതുവരെയും ആവേശം നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനു പഴയൊരു കണക്കുതീർക്കാൻ ഉണ്ടായിരുന്നു. കണ്ണീരിന്റെ തിരിച്ചടിയുടെ കണക്ക്. അത്ര നല്ല ഓർമകളായിരുന്നില്ല അസ്ടെക്ക സ്റ്റേഡിയം ഇംഗ്ലീഷുകാർക്ക് നൽകിയിരുന്നത്. റെഡ് കാർഡ് വാങ്ങി ഒൻപതുപേരായി ചുരുങ്ങിയിട്ടും ഇംഗ്ലീഷുകാരുടെ പോരാട്ടവീര്യത്തെ മാനിച്ചേ മതിയാകൂ.

1970ൽ ഇതേ അസ്ടെക്ക സ്റ്റേഡിയത്തിൽ 2–0നു മുന്നിട്ടുനിന്നശേഷം പശ്ചിമ ജർമനിയോടു 3–2നു തോൽവി പിണഞ്ഞൊരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഇംഗ്ലീഷുകാരുടെ മനസ്സിൽനിന്നു പോയിട്ടിട്ടുണ്ടാകില്ല. പിന്നെ, മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ വന്ന 1986 ക്വാർട്ടർ ഫൈനലും. രണ്ടും അവരെ സംബന്ധിച്ച് കയ്പ്പുള്ള ഓർമകളാണ്. അവിടെ മധുരിക്കും വിജയുമായാണ് ഹാരി കെയിനും കൂട്ടരും മടങ്ങുന്നത്. ചുവപ്പ്, മഞ്ഞ കാർഡുകളും കയ്യാങ്കളിയും ഉണ്ടായിരുന്ന മത്സരം ഏതു നിമിഷവും മാറിമറിയുമെന്ന രീതിയിലായിരുന്നു. ഇതുവരെ ഒരു മാച്ചും തോൽക്കാതെ വന്ന ആതിഥേയരായ മെക്സിക്കോയെ 3–2 വീഴ്ത്തി പഴയ കണക്കുകൾ തീർത്തു.

മെക്സിക്കോയ്ക്കെതിരെ വൻ ടൂർണമെന്റുകളിൽ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കളിച്ചിട്ടുള്ളൂ. 1966 ലോകകപ്പിൽ. അന്നു സ്വന്തം മണ്ണിൽ ജയം ഇംഗ്ലണ്ടിനായിരുന്നു. ബാക്കിയുള്ള 8 പോരാട്ടങ്ങൾ ‘സൗഹൃദ’ മത്സരങ്ങൾ ആയിരുന്നു. ഇപ്രാവശ്യം എന്തായാലും ആ സൗഹൃദം കളിക്കളത്തിൽ തീരെ ഉണ്ടായിരുന്നില്ല. ഫൗളുകളും കയ്യാങ്കളിയുടെ വക്കോളമെത്തിയ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ റഫറിക്ക് ചുവപ്പ്, മഞ്ഞ കാർഡുകൾ യഥേഷ്ടം വീശേണ്ടിവന്നു.

സമുദ്രനിരപ്പിൽനിന്നുള്ള മെക്സിക്കോ സിറ്റിയുടെ ഉയരം പുറത്തുനിന്നുള്ള കളിക്കാർക്കു ശാരീരികമായ വെല്ലുവിളികളുയർത്തിയിരുന്നു. ശ്വാസംകിട്ടാൻ എളുപ്പമല്ല. അവസാനനിമിഷം വരെ ശാരീരിക ക്ഷമത നിലനിർത്തുക എന്നത് ഇംഗ്ലീഷ് താരങ്ങൾക്ക് വെല്ലുവിളിയായിരുന്നു. രണ്ടാം പകുതിയിലും ഇൻജറി ടൈമിലും ഗോൾ മടക്കാൻ മെക്സിക്കോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇംഗ്ലണ്ടിന്റെ ഹാരി കെയിൻ മികച്ച ഗോളടി ഫോമിലായതും അവർക്ക് മുതൽക്കൂട്ടായി.

ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള പ്രകടനം അവരുടെ ടാലന്റ് മുന്നോട്ടുവയ്ക്കുന്നതായിരുന്നില്ല. പല മത്സരങ്ങളിലും അവർ ശരാശരി പെർഫോമൻസ് മാത്രമായിരുന്നു. പക്ഷേ, ആദ്യറൗണ്ടിലെ പ്രകടനംമാത്രം അടിസ്ഥാനമാക്കി ഇംഗ്ലണ്ടിനെ അളന്നുകുറിക്കാൻ ആർക്കും കഴിയില്ലെന്ന് വീണ്ടും തെളിയിച്ചു. അഗ്രസ്സീവ്, അത്‌ലറ്റിക് ശൈലിയാണ് അവർക്ക്. ഏതുനിമിഷവും വൻപ്രകടനങ്ങൾ പൊട്ടിത്തെറിച്ചുണ്ടാകാൻ സാധ്യതയുണ്ട്. ആ പൊട്ടിത്തെറിയുടെ ഫലമാണ് ഈ ക്വാർട്ടർ എൻട്രി. അടുത്ത മത്സരം നോർവെയുമായിട്ടാണ്. ടീംവർക്കും അവസാന നിമിഷം വരെയുള്ള ഫൈറ്റിങ് സ്പിരിറ്റും എല്ലാ മത്സരങ്ങളിലും ഹാളണ്ടും കൂട്ടരും നിലർത്തിയിട്ടുണ്ട്. നോർവെ ടീമിന്റെ പിഴവില്ലാത്ത ഡിഫൻസീവ് ഘടനയെ മറികടക്കാൻ ഇംഗ്ലീഷുകാർക്ക് സാധിക്കുമോ? കാത്തിരിക്കാം അടുത്ത മത്സരത്തിനായി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends