മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനില്‍ രാധാകൃഷ്ണന്‍ (54 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ വെച്ചായിരുന്നു മരണം. കവടിയാര്‍ റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.
സംസ്‌ക്കാരം മറ്റന്നാള്‍ രാവിലെ 10 മണിക്ക് ശാന്തികവാടത്തില്‍ നടക്കും. അനില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
'ദ ഹിന്ദു' വിന്റെ കേരള ബ്യുറോ ചീഫ് അനില്‍ രാധാകൃഷ്ണന്റെ അകാല നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തനത്തിലെ മൂല്യങ്ങളോടും കേരളത്തിന്റെ വികസനം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയവയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ ശ്രദ്ധേയമായിരുന്നു അനിലിന്റെ റിപ്പോര്‍ട്ടുകളെന്ന് ഗവര്‍ണര്‍
അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദ ഹിന്ദു കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. നേരിന്റെ പക്ഷത്ത് നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണന്‍. അനില്‍ രാധാകൃഷ്ണന്റെ വേര്‍പാട് മാധ്യമ ലോകത്തിനും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രതിക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ധാര്‍മ്മികകയുള്ള പത്രപ്രവര്‍ത്തകനായിരുന്നു അനില്‍ രാധാകൃഷ്ണന്‍. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കൊപ്പം അദ്ദേഹം ഒരിക്കലും നിന്നിട്ടില്ല. നാടിനും പൊതു സമൂഹത്തിനും വേണ്ടിയിട്ടുള്ള ഗുണകരമായ കാര്യങ്ങള്‍ക്ക് വേണ്ടി എപ്പോഴും നിന്നിട്ടുള്ള ഒരു പോസിറ്റീവ് പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അനില്‍ രാധാകൃഷ്ണന്റെ കുടുംബത്തിന്റെയും, മാധ്യമ പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.
1992 ല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യുടെ മുംബൈ ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച അനില്‍ 1997 ല്‍ ദ ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്.
https://www.facebook.com/Malayalivartha
























