അവരെ എടുത്ത് തോട്ടിൽ ഇടണം... വനിതാ കമ്മീഷൻ അധ്യക്ഷയാവാൻ അവർക്കെന്ത് യോഗ്യത? കേരളം കത്തുന്നു!

കേരളത്തിന്റെ സ്ഥിതി ബഹുകേമമാണ്. വീടുകളിൽ മാത്രമല്ല സമൂഹത്തിലും ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പീഡനം തന്നെയാണ്. സ്ത്രീസുരക്ഷ കണക്കിലെടുത്താണ് വിനിതാ കമ്മീഷനു മുൻപാകെ പരാതികൾ ബോധിപ്പിക്കാൻ അവസരം ഒരുക്കി നൽകിയത് എന്നാൽ അങ്ങേയറ്റം അവഹേളനമാണ് ഇപ്പോൾ ഈ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്ന അധ്യക്ഷയെ കൊണ്ട് കേരളത്തിന് സംഭവിക്കുന്നത്.
ഇതോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ആവശ്യം ശക്തമാവുകയാണ്. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുന്നു എന്നതാണ് നിജസ്ഥിതി.
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ ശക്തമായ പ്രതിഷേധം തന്നെയാണ് കേരളത്തിലുടനീളം നടത്തുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മീഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു.
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഒരു ചാനൽ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് തുറന്നടിച്ചത്. എറണാകുളത്ത് നിന്നും ഒരു സ്ത്രീയാണ് പരിപാടിയിലേക്ക് വിളിച്ചത്.
ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.
ഇത്തരത്തിൽ തങ്ങളുടെ കഷ്ടപ്പാടുകൾ വിശ്വസിച്ച് തുറന്ന് പറയുമ്പോൾ ഇത്തരം പരിഹാസത്തോടെയും ലാഘവത്തോടെയുമുള്ള മറുപടി തികച്ചും ധിക്കാരപരമാണ്. ഇതിനെതിരെ ഇപ്പോൾ നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ വരുന്നത്. യുവതിയോടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റത്തിൽ സിനിമാ–സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ വിഷയത്തിൽ രംഗത്തെത്തി.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം ഇങ്ങനെയാണ്.
''ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പോലീസ് സ്റ്റേഷനിൽ പോകാനൊ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല.
ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്.
സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം. സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം'' എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
കൂടാതെ, വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്നാണ് സംവിധായകൻ ആഷിക്ക് അബു പറഞ്ഞത്. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
‘വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം’ എന്നായിരുന്നു ആഷിക്ക് അബു പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























