കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി

കൊള്ളയും കൊലപാതകവും കൊണ്ട് പൊറുതി മുട്ടിയ ജനം കൊള്ളക്കാരെ നീക്കാൻ സുരക്ഷിത കേരളത്തിനായി ഇത്തവണ ബി. ജെ. പി ക്ക് വോട്ട് ചെയ്യുമെന്ന് ബി.ജെ.പി മേഖല സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു. വികസനമാണ് ബി. ജെ. പി. യുടെ രാഷ്ട്രീയം, അതുകൊണ്ടുതന്നെ വികസിത കേരളം സുരക്ഷിത കേരളം എന്നതാണ് ബി. ജെ. പി യുടെ മുദ്രാവാക്യവും. സംഘടനയ്ക്ക് വേണ്ടി ജീവൻ ഹോമിച്ച നൂറു കണക്കിന് ബലിദാനികൾക്ക് നൽകുന്ന ദക്ഷിണയാണ് സുരക്ഷിത കേരളത്തിനായി ബി. ജെ. പി. യെ അധികാരത്തിൽ എത്തിക്കുക എന്നുള്ളത്. അതിനായി പ്രവർത്തിക്കുക എന്നതാണ് ഓരോ ബി. ജെ. പി. പ്രവർത്തകന്റെ കടമയും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ നിയോജക മണ്ഡലം ബൂത്ത് ഇൻ ചാർജ് ഉപരി യോഗം മുല്ല യ് ക്കൽ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ. കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. സുഭാഷ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഒ. ബി. സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ജില്ലാ മീഡിയ കൺവീനർ ഹരിനാരായണൻ, മണ്ഡലം സെക്രട്ടറി മാരായ എസ്. സുമേഷ്, വി. രാജ ലക്ഷ്മി, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha

























