പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി..ലെെറ്റുകൾ എല്ലാം കൂട്ടത്തോടെ അണഞ്ഞു..പിന്നിൽ ഇറാനോ..? കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്

വേൾഡ് ഇക്കണോമിക് ഫോറത്തിനായി ദാവോസിലേക്കുള്ള യാത്രയ്ക്കിടെ വിമാനം പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പറന്നുയർന്ന വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ഇന്നലെയാണ് തിരിച്ചിറക്കിയത്. വെെദ്യുത സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. ട്രംപും സംഘവും സ്വിറ്റ്സർലൻഡിലേക്ക് പോകുകയായിരുന്നു.വിമാനത്തിൽ ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
വിമാനം പറന്നുയർന്നതിന് പിന്നാലെ പ്രസ് ക്യാബിനിലെ ലെെറ്റുകൾ അണഞ്ഞതായും റിപ്പോർട്ടുണ്ട്. പിന്നീട് പ്രസിഡന്റും സംഘവും മറ്റൊരു വിമാനത്തിലാണ് യാത്ര തുടർന്നത്. നാല് പതിറ്റാണ്ടുകളായി എയർഫോഴ്സ് വൺ സർവീസ് നടത്തുന്നുണ്ട്. "ചെറിയ വൈദ്യുത പ്രശ്‌നം" ഉണ്ടായതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയുക്ത വിമാനമായ എയർഫോഴ്സ് വൺ ചൊവ്വാഴ്ച പെട്ടെന്ന് യു-ടേൺ എടുത്ത് ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് മടങ്ങി . എന്നിരുന്നാലും, മണിക്കൂറുകൾക്ക് ശേഷം, പ്രസിഡന്റ് വിമാനം മാറ്റി സ്വിറ്റ്സർലൻഡിലെ നഗരത്തിലേക്കുള്ള യാത്ര പുനരാരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ .ഇതിപ്പോൾ ഇത്ര വലിയ സംഭവമാണോ എന്ന് ചോദിച്ചാൽ അതെ ഇന്നത്തെ സാഹചര്യത്തിൽ ട്രംപിന് നേരെ ഏത് നിമിഷവും ചീറിപ്പായുന്ന വെടിയുണ്ടകൾ ജീവനെടുക്കും
എന്നുള്ള ഭയം നിഴലിക്കുന്നത് കൊണ്ട് വളരെ ഗൗരവത്തോടെയാണ് വൈറ്റ് ഹൗസ് ഇതിനെ എടുത്തിരിക്കുന്നത് . ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളിയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്. അതായത് ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ തന്നെ വധിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണിത്.2024-ൽ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിയിൽ, ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതിന്റെ പ്രകോപനപരമായ ചിത്രം സംപ്രേഷണം ചെയ്തുകൊണ്ട്, ഇത്തവണ ബുള്ളറ്റ് മിസ് ചെയ്യില്ല എന്നാണ് ഇറാൻ സ്റ്റേറ്റ് ടി.വി അമേരിക്കൻ പ്രസിഡൻ്റിനു നേരെ നേരിട്ട്’ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളെ മാത്രമല്ല, അമേരിക്കൻ ഉന്നതരെയും ഞെട്ടിച്ച പ്രകോപനമാണിത്.
അതുകൊണ്ട് ട്രംപിന്റെ സുരക്ഷാ വിഭാഗം വളരെ കരുതലോടെയാണ് നീങ്ങുന്നത് .ഇറാൻ്റെ ഈ ഔദ്യോഗിക വാർത്താ ചാനലിൻ്റെ ദൃശ്യങ്ങളിൽ, രക്തം ചിതറുന്ന ട്രംപിൻ്റെ ചെവിക്ക് സമീപം സുരക്ഷാ ഏജന്റുമാർ വലയം ചെയ്തിരിക്കുന്ന ഫോട്ടോയും കൊടുത്തിട്ടുണ്ട്. ഇതിന് ഒപ്പമാണ് “ഇത്തവണ അത് ലക്ഷ്യം തെറ്റില്ല” എന്ന് പേർഷ്യൻ ഭാഷയിൽ എഴുതിയ ഒരു ഭയാനകമായ മുന്നറിയിപ്പുള്ളത്.അതുകൊണ്ട് പേർഷ്യൻ പോരാളികൾ പണി തുടങ്ങിയോ ? ‘ബുള്ളറ്റ് മിസ് ചെയ്യില്ല’ എന്ന ഞെട്ടിക്കുന്ന സന്ദേശം ഇറാൻ ഔദ്യോഗിക ടിവിയിൽ സംപ്രേഷണം ചെയ്തതിന് ശേഷമാണ്, ഇറാന് എതിരായി കഴിഞ്ഞ ദിവസം രാത്രി നടത്താൻ നിശ്ചയിച്ച ആക്രമണത്തിൽ നിന്നും താൽക്കാലികമായാണെങ്കിൽ പോലും അമേരിക്ക പിൻവാങ്ങിയിരിക്കുന്നത്.ഇറാന് എതിരായ ഏതൊരു സൈനിക നടപടിയും ,
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വൻ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവും ഈ പിൻമാറ്റത്തിന് പിന്നിലുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാന സൈനിക ശക്തിയായ ഇറാനെ, ആര് ആകമിച്ചാലും പ്രത്യാഘാതം ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യ, അവരുടെ തന്ത്രപ്രധാന ഇൻ്റലിജൻസ് വിവരങ്ങൾ ഇറാന് കൈമാറി തുടങ്ങിയതും അമേരിക്കയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ ഇൻ്റലിജൻസ് വിവരങ്ങളും, ടെക്നോളജിയും ഇറാന് ലഭ്യമാകുന്നത്, അമേരിക്കൻ യുദ്ധകപ്പലുകൾക്കും, സൈനിക താവളങ്ങൾക്കും നേരെ കൃത്യതയാർന്ന ആക്രമണം നടത്താൻ ഇറാനെ പര്യാപ്തമാക്കുന്നതാണ്.അതുകൊണ്ട് വളരെ കരുതലോടു കൂടിയാണ് ട്രംപ് മുൻപോട്ട് പോകുന്നത് . ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ പോകുന്ന ട്രംപ്, ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തന്റെ ശ്രമത്തിന്റെ പേരിൽ യൂറോപ്യൻ നേതാക്കളുമായി ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha























