മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

നടന്നത് ഹണി ട്രാപ്പോ? മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് 45,000 രൂപ പിൻവലിച്ചു! സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിൽ മനംനൊന്ത് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് ആകുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ദീപക്കിന്റെ അക്കൗണ്ടിൽ നിന്ന് 45,000 രൂപ പിൻവലിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ രംഗത്ത്. ഇതോടെ ഉയരുന്നത് ഇതൊരു ആസൂത്രിത നീക്കമായിരുന്നോ?
സുഹൃത്തുക്കൾ ഉയർത്തുന്ന ഗൗരവകരമായ സംശയങ്ങൾ ഇവയാണ്: 1️⃣ പണത്തിന്റെ ദുരൂഹത: എന്തിനാണ് ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചത്? ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2️⃣ വീഡിയോയ്ക്ക് പിന്നിലെ കുബുദ്ധി: ആദ്യം വീഡിയോ ഇട്ടപ്പോൾ കമന്റുകൾ ദീപക്കിന് അനുകൂലമായിരുന്നു. എന്നാൽ പിന്നീട് ആ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പോസ്റ്റ് ചെയ്യുകയും, ദീപക് മറ്റ് പെൺകുട്ടികളെ ഉപദ്രവിച്ചു എന്ന നുണപ്രചാരണം നടത്തുകയും ചെയ്തു. വീഡിയോ പകർത്തി രണ്ട് ദിവസം സൂക്ഷിച്ചത് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നോ?
3️⃣ നിയമനടപടിക്ക് പകരം വീഡിയോ: പയ്യന്നൂരിൽ വെച്ച് മോശം അനുഭവം ഉണ്ടായെങ്കിൽ എന്തുകൊണ്ട് അന്ന് പോലീസിനെ സമീപിച്ചില്ല? പകരം വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട് വിചാരണ നടത്തിയത് എന്തിന്? ഇതൊരു സാധാരണ ആത്മഹത്യാ പ്രേരണ കേസ് മാത്രമായി കാണരുത്. ദീപക്കിന്റെ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് സുഹൃത്തുക്കൾ ഉറച്ചു വിശ്വസിക്കുന്നു. ഒരു കുടുംബത്തെ മുഴുവൻ അനാഥമാക്കിയവർക്ക് എതിരെ നീതി കിട്ടുന്നത് വരെ അവർ പോരാട്ടം തുടരുകയാണ്.
വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്‍റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചിരുന്നു. വടകര പൊലീസില്‍ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം വടകര പൊലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു വടകര ഇന്‍സ്പ്കെടറുടെ വിശദീകരണം.
വെള്ളിയാഴ്ചയാണ് യുവതി വിഡിയോ പ്രചരിപ്പിച്ചത്. ശനിയാഴ്ച ദീപക്കിന്റെ പിറന്നാളായിരുന്നു. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനും യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് നീക്കം. ഇൻസ്റ്റഗ്രാം വിവരങ്ങൾ ശേഖരിക്കാനായി സൈബർ പൊലീസിന്റെ സഹായം തേടി.
https://www.facebook.com/Malayalivartha
























