സാങ്കേതിക തകരാർ.... യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിമാനം തിരികെ പറന്നു

സാങ്കേതിക തകരാറിനെ തുടർന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിമാനം തിരികെ പറന്നു. സ്വിറ്റസർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ട്രംപ് വാഷിങ്ടണിൽ നിന്നും യാത്ര തിരിച്ചത്.
തുടർന്ന് യാത്രക്കിടെ ചെറിയ ഇലക്ട്രിക്കൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മേരിലാൻഡിലെ ജോയിന്റ് എയർബേസ് ആൻഡ്രൂസിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്തു.
വിമാനം വഴിതിരിച്ച് വിട്ടവിവരം യു.എസ് പ്രസ് സെക്രട്ടറി കാരോള ലിവിറ്റ് സ്ഥിരീകരിച്ചു. തുടർന്ന് പ്രാദേശിക സമയം രാത്രി 11 മണിയോടെ വിമാനം സുരക്ഷിതമായി എയർബേസിൽ ലാൻഡ് ചെയ്തു.
ട്രംപും എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും രണ്ട് വിമാനങ്ങളിലായി ദാവോസിലേക്ക് യാത്രതിരിക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























