എഴുപത്തൊൻപതാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോൾ ടീം അസമിൽ... കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...

എഴുപത്തൊൻപതാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോൾ ടീം അസമിലെത്തി. വ്യാഴാഴ്ച പഞ്ചാബിനെതിരായാണ് കേരളത്തിന്റെ ആദ്യ മൽസരം നടക്കുക.
കഴിഞ്ഞതവണ ഫൈനലിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മികവുതെളിയിച്ച യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേർന്നതാണ് ടീം.
22 അംഗ ടീമിനെ തുടർച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ആലുവ സ്വദേശി ജി.സഞ്ജുവാണ് നയിക്കുന്നത്. ആറാം തവണ സന്തോഷ് ട്രോഫി കളിക്കുന്ന ക്യാപ്റ്റനൊപ്പം മുൻപ് സന്തോഷ് ട്രോഫി കളിച്ച 13 താരങ്ങളാണ് ടീമിലുള്ളത്.
സർവീസസ്, റെയിൽവേസ്, പഞ്ചാബ്, ഒഡീഷ, മേഘാലയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. അസമിലെ സിലാപത്തർ സ്റ്റേഡിയത്തിൽ, ശക്തരായ പഞ്ചാബിനെതിരെ വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് ആദ്യ പോരാട്ടം നടക്കുക.
"
https://www.facebook.com/Malayalivartha
























