ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം

സൗദി അറേബ്യയില്‍ നടന്ന ജോയ് അവാര്‍ഡ്‌സ് 2026ല്‍ പങ്കെടുത്ത ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ വേദിയില്‍ എത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കൈയില്‍ കെട്ടിയിരുന്ന അത്യപൂര്‍വ്വമായ ആഡംബര വാച്ചാണ്. കോസ്‌മോഗ്രാഫ് വിഭാഗത്തില്‍പ്പെടുന്ന 'റോളക്‌സ് കോസ്‌മോഗ്രാഫ് ഡേറ്റോണ സഫയര്‍' വാച്ചാണ് ഷാരൂഖ് ധരിച്ചിരുന്നത്. വാച്ചസ് ആന്‍ഡ് വണ്ടേഴ്‌സ് 2025ല്‍ അവതരിപ്പിച്ച ഈ വാച്ച് റോളക്‌സിന്റെ വിഐപി ക്ലയന്റുകള്‍ക്ക് മാത്രം നല്‍കുന്ന അത്യപൂര്‍വ്വ മോഡലാണ്.
13 കോടിയോളമാണ് ഈ ആഡംബര വാച്ചിന്റെ വില. 18 കാരറ്റ് വൈറ്റ് ഗോള്‍ഡില്‍ നിര്‍മ്മിച്ച 40 മില്ലീമീറ്റര്‍ കേസുള്ള ഈ വാച്ചില്‍ 54 ബ്രില്ല്യന്റ് കട്ട് ഡയമണ്ടുകള്‍ പതിപ്പിച്ചിട്ടുണ്ട്. 36 ബാഗെറ്റ്കട്ട് നീലക്കല്ലുകള്‍ കൊണ്ടാണ് ബെസല്‍ സജ്ജീകരിച്ചിരിക്കുന്നത്. വാച്ചിലെ സില്‍വര്‍ ഒബ്‌സിഡിയന്‍ ഡയല്‍ ഒരു മാസ്റ്റര്‍പീസാണ്. ഇത് പ്രകാശ സാഹചര്യങ്ങള്‍ക്കനുസരിച്ച് സൂക്ഷ്മമായി നിറങ്ങള്‍ മാറ്റുന്നു. അത്യപൂര്‍വ്വമായ ഈ വാച്ചിനെ ഗോസ്റ്റ് വാച്ച് എന്നും വിളിക്കാറുണ്ട്. ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ചുരുക്കം ചില വാച്ചുകള്‍ മാത്രമേ വില്‍പ്പന നടത്തിയിട്ടുള്ളു.
ഇത് ആദ്യമായല്ല ഷാരൂഖ് ഖാന്‍ ഈ അത്യാഡംബര വാച്ച് ധരിക്കുന്നത്. ദുബായില്‍ നടന്ന ന്യൂയര്‍ ഈവ് ആഘോഷങ്ങള്‍ക്കിടയിലും ഇതേ വാച്ച് ധരിച്ച് ഷാരൂഖാന്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിലവില്‍ ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി സുഹാന ഖാന്‍, രാഘവ് ജൂയല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാരൂഖ് ഖാന്‍.
https://www.facebook.com/Malayalivartha

























