ഇന്ത്യ-ന്യൂസീലൻഡ് ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള പരീക്ഷണശാലയിലേക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലോകകപ്പിന് മുന്നോടിയായി ഇന്ത്യ സാധ്യമായ പരീക്ഷണങ്ങളെല്ലാം നടത്തുമെന്നുറപ്പ്. ഇന്ത്യ-ന്യൂസീലൻഡ് ആദ്യ ടി-20 മത്സരം ബുധനാഴ്ച രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ നടക്കും
ഫെബ്രുവരി ഏഴ് മുതലാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പരമ്പരയിൽ കളിക്കുന്ന ടീമിനെത്തന്നെയാണ് ലോകകപ്പിനും അണിനിരത്തുന്നത്.
സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യ ടി-20 പരമ്പരയിൽ തോറ്റിട്ടില്ല. ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ വമ്പന്മാരെയെല്ലാം വീഴ്ത്തിയിട്ടുമുണ്ട്. ന്യൂസീലൻഡിനെതിരായ പരമ്പര നേടിയാൽ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാനാകും.
"
https://www.facebook.com/Malayalivartha
























