ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് പ്രയോഗം വേണ്ട; ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് പണികൊടുക്കാന്‍ ഒരുങ്ങി മോട്ടോര്‍നാഹന വകുപ്പ്, ലൈസന്‍സ് സസ്പപെന്‍റ് ചെയ്യാൻ നീക്കം

ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് പണി കിട്ടും. മോട്ടോര്‍നാഹന വകുപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലൈസന്‍സ് സസ്പപെന്‍റ് ചെയ്യാൻ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരം. ഫോണ്‍ ഉപയോഗം മൂലം അപകടങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് പോലീസ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്.
അതോടൊപ്പം തന്നെ നിലവില്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കേസെടുക്കാവുന്നതാണ്. എന്നാല്‍ മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് 'ഹാന്‍ഡ്സ് ഫ്രീ' ആയി സംസാരിക്കാം എന്നതിനാല്‍ നിലവില്‍ ഫോണ്‍ ചെവിയില്‍ വെച്ച് തന്നെ സംസാരിക്കേണ്ട സാഹചര്യമില്ല. ഇതോടെയാണ് പലരും കേസുകളില്‍ പെടാതെ രക്ഷപ്പെടുന്നത് പതിവാക്കിയാൽ. എന്നാല്‍ ഇങ്ങനെ ഹാന്റ് ഫ്രീയായി സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ ബ്ലൂടൂത്ത് വഴി സംസാരിക്കുന്ന സംഭവങ്ങള്‍ക്കെതിരേയും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് അധികൃതരെ കുഴക്കുന്നത്. എന്തായാലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പരിശോധന കര്‍ശനമാക്കാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തിരുമാനം. വാഹനം ഓടിക്കുന്നവര്‍ ഫോണ്‍ ചെയ്തുവെന്ന കാര്യം നിഷേധിച്ചാല്‍ കോള്‍ഹിസ്റ്ററി ഉള്‍പ്പെടെ പരിശോധിച്ച് തെളിവ് സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തിരുമാനം എന്നത്.
https://www.facebook.com/Malayalivartha
























