കേരളത്തില്‍ മാത്രം കൊവിഡ് കുറയുന്നില്ല.... മനുഷ്യത്വത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്

മനുഷ്യത്വത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ മാത്രം കൊവിഡ് കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. .
വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാനുളള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്.
"
https://www.facebook.com/Malayalivartha


























