രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കണം : അതി നിർണായക യോഗവുമായി പ്രധാനമന്ത്രിയും അജിത് ഡോവലും : ഡ്രോൺ ആക്രമണത്തെ ഇനി നേരിടുന്നത് ഇങ്ങനെ

കാര്യങ്ങൾ അല്പം ഗൗരവതരം.... അങ്ങനെ വിട്ടു കളയാൻ പറ്റില്ല...ജമ്മുകാശ്മീരിലെ ആക്രമണത്തിൽ പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം കൂടി... അതിന് നിർണായക യോഗത്തിൽ അജിത് ഡോവൽ ഉൾപ്പെടെ പങ്കെടുത്തു.....
രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. സകല തടസ്സങ്ങളെയും തരിപ്പണമാക്കിമുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജമ്മു കശ്മീരിലെ വ്യോമ താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയായിരുന്നു അവലോകന യോഗം കൂടിയത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ആക്രമണങ്ങൾക്കെതിരെ ശക്തമായി പോരാടി മുന്നോട്ട് പോകണമെന്ന നിർദ്ദേശം സൈന്യത്തിന് യോഗം നൽകുകയും ചെയ്തു . ജമ്മു കശ്മീരിൽ നടന്ന ആക്രമണം സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദമാക്കി.
പുതിയ ആക്രമണ രീതികളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വരുത്തേണ്ട ആധുനികവൽക്കരണം, അടിയന്തിര മാറ്റങ്ങൾ, എന്നിവയെ കുറിച്ചും ചർച്ച നടന്നതായാണ് സൂചനകൾ ലഭ്യമാകുന്നത് . നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു .
ഭീകരാക്രമണങ്ങൾക്കെതിരായി ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. രാജ്യത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി . ഇതിനെതിരെ കൃത്യമായ പ്രവർത്തനം ഉണ്ടാകണമെന്നും രാജ്യം ആവശ്യപ്പെടുകയുണ്ടായി . പാകിസ്താന്റെ ഡ്രോൺ ഉപയോഗത്തിന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
ഡ്രോണുകളെ തകർക്കാൻ കെൽപുള്ള ഇസ്രയേൽ നിർമിത ‘സ്മാഷ് 2000 പ്ലസ്’ ആയുധ സംവിധാനം സൈന്യം വൈകാതെ വാങ്ങിക്കുവാൻ ഒരുങ്ങുകയാണ്.ഡ്രോണുകളെ ലേസർ ആയുധം ഉപയോഗിച്ച് തകർക്കാനുള്ള സാങ്കേതിക വിദ്യ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ചിട്ടുണ്ട്. ഈ വർഷം അതു പ്രവർത്തന സജ്ജമാകുകയാണ് . 3 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഡ്രോണുകളെ തകർക്കും. 2020 ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ നടത്തിയ റോഡ് ഷോയിൽ സുരക്ഷയ്ക്കായി ഡിആർഡിഒയുടെ ഡ്രോൺ കവചം ഒരുക്കിയിരുന്നു.
ചൈനീസ് നിർമിത റോട്ടറി വിങ് ഡ്രോണുകൾ ലഷ്കർ ഭീകരർ വാങ്ങിയതായി ഇന്റലിജൻസിനു വിവരം കിട്ടി . ജമ്മുവിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് കരുതുന്നത്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ പങ്കും സംശയിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha


























