Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

വല്ലാത്തൊരു ചെയ്ത്ത്... കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ശ്രദ്ധനേടി കല്യാണ പെണ്ണിന്റേയും ചെക്കന്റേയും പ്രതിഷേധം; ഇവര്‍ ബീവറേജ് ഔട്ട് ലെറ്റിന് മുന്നിലെത്തിയപ്പോള്‍ ക്യൂ നിന്നവര്‍ക്കും ആകാംക്ഷ; ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധം ഏറെ ശ്രദ്ധ നേടി

07 JULY 2021 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്

സംസ്ഥാനത്തെ കോവിഡ് വ്യാപനം കൂടുന്നില്ല. തുടര്‍ച്ചയായി ഒന്നര ആഴ്ചയായി ടി.പി.ആര്‍. പത്തിന് മുകളില്‍ തന്നെ നില്‍ക്കുകയാണ്. ഇന്നലത്തെ പ്രതിദിന കേസ് 14000ന് മുകളില്‍ ആകുകയും ചെയ്തു.

അതിനിടെ കല്യാണപ്പെണ്ണും ചെക്കനും കല്യാണ വേഷത്തില്‍ ബീവറേജ് ഔട്ട് ലെറ്റിന് മുന്നിലെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ അമ്പരന്നു. വീണ്ടും അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമാണിത്.

 



ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ടെത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തില്‍ പ്രതിഷേധിച്ചാണ് സമരവേദി ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിലാക്കിയത്.

കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

 



കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കടയടപ്പ് സമരവും നടത്തിയിരുന്നു. കൊറോണ വ്യാപനത്തിന്റെ പേരില്‍ കടകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്നലെ രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചത്.

 



സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ഉപവാസ സമരവും നടത്തി. കൊറോണ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സമിതിയുടെ തീരുമാനം.

സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സമിതി സമരം ചെയ്യുന്നത്.

 



കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

 



അതേമയം കോവിഡ് വ്യാപനം പത്തു ശതമാനത്തില്‍ താഴെനില്‍ക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. 497 തദ്ദേശ സ്ഥാപന പരിധിയിലാണ് ഇതു ബാധകമാവുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇതു പ്രകാരം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാവും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാത്രി 9.30വരെയാക്കി. കൂടുതല്‍ ഇളവുകള്‍ കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും പ്രതിവാര അവലോകനയോഗം തീരുമാനിച്ചു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (2 minutes ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (22 minutes ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (44 minutes ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (1 hour ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (1 hour ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (1 hour ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (2 hours ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (2 hours ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (3 hours ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (3 hours ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (3 hours ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (3 hours ago)

Malayali Vartha Recommends