കൊച്ചിയില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര കുറ്റിപ്പാടം കരോട്ട് വീട്ടില്‍ വിശ്വംരന്റെ ഭാര്യ സുമയാണ് (42) മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ ഔഷധി ജങ്ഷനില്‍വെച്ചാണ് അപകടം ഉണ്ടായത്. ശ്രീധര്‍മ ശാസ്ത ക്ഷേത്രം റോഡിലേക്ക് സ്‌കൂട്ടര്‍ തിരിയുമ്‌ബോള്‍ പിന്നാലെ എത്തിയ ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡിലേക്ക് മറിഞ്ഞു വീണ വീട്ടമ്മയുടെ ശരീരത്തില്‍ ടിപ്പര്‍ ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറി ഇറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
ക്ഷേത്രം റോഡിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവതി ജോലിക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. കാലടി ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ എ. എം റോഡിലേക്ക് പോകാന്‍ വണ്‍വേയിലേക്കു കയറുമ്പോഴാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.
അക്ഷയ് കൃഷ്ണ, അനന്തു കൃഷ്ണ എന്നിവരാണ് സുമയുടെ മക്കള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊലീസ് കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























