കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു.... നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് 15ന് വൈകിട്ട് നട തുറക്കും

കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു.... നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് 15ന് വൈകിട്ട് നട തുറക്കും.
ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ അഞ്ചു ദിവസങ്ങളിലായി നടന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പ്രധാന പൂജകള്‍ നടന്നത്.
നിറപുത്തരി പൂജയ്ക്കായി ആഗസ്റ്റ് 15ന് വൈകിട്ട് നട തുറക്കും. 16ന് പുലര്‍ച്ചെ 5.55 നും 6.20 നും മദ്ധ്യേയാണ് പൂജ. പൂജയ്ക്ക് ശേഷം നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
വൈകുന്നേരം നട തുറക്കും. 17 മുതലേ ഭക്തര്‍ക്ക് പ്രവേശനമുള്ളൂ. പൂജകള്‍ പൂര്‍ത്തിയാക്കി 23ന് രാത്രി നട അടയ്ക്കും.
"
https://www.facebook.com/Malayalivartha