Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത്... ഇനി ഒരു താക്കീത് കിട്ടിയാല്‍ പി.ജയരാജന്‍ ഔട്ടാവും

18 AUGUST 2021 12:30 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സി പി എമ്മിലെ സുസമ്മതനായ നേതാവ് പി.ജയരാജന് ഒടുവില്‍ മൂന്നാമത്തെ താക്കീത് കിട്ടി. താക്കീത് നല്‍കുന്നത് പതിവാക്കിയ പാര്‍ട്ടിക്ക് പി. ജയരാജനെ താക്കീത് ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം.

നാലാമത്തെ താക്കീത് കിട്ടിയാല്‍ ചിലപ്പോള്‍ പി ജയരാജന്‍ സി പി എമ്മില്‍ നിന്നും പുറത്താകും. ജയരാജനെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കുകയാണ് സി പി എം സംസ്ഥാന നേതൃത്വം.

 



പി. ജയരാജന്റെ സഹോദരി പി. സതീ ദേവിക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കിയ പശ്ചാത്തലത്തില്‍ കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം അക്കോമഡേഷന്‍ നല്‍കിയാല്‍ മതിയെന്ന് സി പി എം തീരുമാനിക്കാനും സാധ്യതയുണ്ട്.

പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിനാണ് മുതിര്‍ന്ന നേതാവായ പി ജയരാജനെ താക്കീത് ചെയ്തത്. ഒപ്പം കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്' ലഭിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.

 



കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സൈബര്‍ ഇടത്തിലെ ക്രിമിനല്‍ ബന്ധമുള്ള സഖാക്കള്‍ നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് പി ജയരാജനും കെപി സഹദേവനും പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ യോഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പാര്‍ട്ടി യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളില്‍ നിന്നുണ്ടായതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നല്‍കിയ റിപ്പോര്‍ട്ട്. ഇതു പരിഗണിച്ചാണ് സംസ്ഥാന സമിതിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

ചൊവ്വാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും കര്‍ശന സ്വരത്തില്‍ താക്കീത് നല്‍കിയത്. എന്നാല്‍ സിപിഎമ്മിന്റെ പതിവ് രീതിയിലുള്ള താക്കീത് നടപടിയല്ല ഇത്. മറിച്ച് കര്‍ശന സ്വരത്തിലുള്ള നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയത്. അതായത് കൂടുതല്‍ കളിച്ചാല്‍ പുറത്തുപോകുമെന്ന വ്യക്തമായ സൂചനയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

 



പി ജയരാജന് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള കര്‍ശന നിര്‍ദേശം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക് കെട്ടിവെച്ച് പ്രസംഗിച്ച് പ്രതിഷേധിച്ചതിനും ജയരാജനെ താക്കീത് ചെയ്തിരുന്നു. വ്യക്തിപൂജ വിവാദത്തിലും സമാനമായ നടപടി ജയരാജന്‍ നേരിട്ടിരുന്നു.

കണ്ണൂര്‍ പാര്‍ട്ടിയില്‍ വിഭാഗീയത മൂക്കുകയാണ്. പി .ജയരാജനാണ് കണ്ണൂരിലെ ഇപ്പോഴത്തെയും അനിഷേധ്യ നേതാവ്. അധികാരത്തിന് പിന്നാലെ പോകാത്ത നേതാവാണ് പി.ജയരാജന്‍. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെയാണ് പി. ജയരാജന് ആരാധകര്‍ വര്‍ധിക്കുന്നത്. പിണറായിയും കോടിയേരിയും ജയരാജനെ ഭയക്കാനുള്ള കാരണവും ഇതു തന്നെയാണ്.

 



പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള പിണറായി വിജയനെതിരെ സമരം ചെയ്തതോടെയാണ് ജയരാജന്‍ പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും ഔട്ടായത്. അതിന്റെ ഫലമാണ് ഇപ്പോഴും ജയരാജന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജയരാജനെതിരെ നടപടിയെടുക്കാന്‍ ഒരവസരമാണ് സി പി എം നേതൃത്വം കാത്തിരിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (17 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (21 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (22 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (31 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends