സ്വിഗി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെന്ന വ്യാജേനെ ലഹരി ഗുളികകളും, കഞ്ചാവും, എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കൾ പിടിയിൽ; വ്യാപകമായി വില്പന നടത്തിയത് വിദ്യാർത്ഥികൾക്കും, ടെക്കികൾക്കുമിടയിൽ

ലഹരി ഗുളികകളും, കഞ്ചാവും, എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി യുവാക്കൾ പിടിയിൽ. വെഞ്ചാവൊട് സ്വദേശി നന്ദു (21), കഴക്കൂട്ടം സ്വദേശി വിശാഖ് (23), മുഹമ്മദ് സനു (25) എന്നിവരാണ് പിടിയിലായത്. വെഞ്ചാവൊട് രണ്ട് കിലോ കഞ്ചാവുമായിട്ടാണ് നന്ദുവിനെയും വിശാഖിനെയും പിടികൂടിയത്. പാങ്ങപ്പാറക്ക് സമീപം ബൈക്കില്‍ വരുകയായിരുന്ന സനുവിെന്റ പക്കല്‍ നിന്നാണ് ലഹരിഗുളികകളും എല്‍.എസ്.ഡി സ്റ്റാമ്ബുകളും പിടികൂടിയത്.
സ്വിഗി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെന്ന വ്യാജേനെയാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിനുള്ള ബാഗില്‍ കൊണ്ടുപോകുന്നതിനാല്‍ ആരും സംശയിക്കാറില്ലായിരുന്നു. വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കുമാണ് ഇവ വ്യാപകമായി വില്പന നടത്തിയിരുന്നത്. എക്സൈസിെന്റ ഓണം സ്പെഷല്‍ ഡ്രൈവിെന്റ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിെന്റയും മയക്കുമരുന്നുകളുടെയും കടത്ത് വര്‍ധിക്കുമെന്നതിനാല്‍ വ്യാപക പരിശോധന വരുംനാളുകളിലും തുടരുമെന്ന് കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ എ. മുഹമ്മദ് റാഫി പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ അസി. ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍, ഐ.ബി.പി.ഒ സന്തോഷ്കുമാര്‍, സി.ഇ.ഒ ബിനീഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























