റിട്ട. പ്രഫസറെ അപകടത്തിൽ പെടുത്തി 4.20 ലക്ഷം തട്ടിയെടുത്തു! വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ഭീഷണിപെടുത്തൽ സ്ഥിരമായതോടെ പോലീസിൽ പരാതി നൽകി പ്രഫസർ; ഊർജിതമായ അന്വേഷണത്തിൽ പിടിയിലായത് നാലുപേര്‍

കോട്ടയത്ത് റിട്ട. പ്രഫസറെ ഭീഷണിപ്പെടുത്തി 4.20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയിൽ. കടപ്പൂര് തോട്ടത്തില്‍ ടി. അഖില്‍ (25),അയ്മനം കോട്ടമല റോജന്‍ മാത്യു (34), പായിപ്പാട് പള്ളിക്കല്ച്ചിറയില് കൊച്ചുപറമ്ബില്‍ പ്രമോദ് പ്രസന്നന് (23), കണ്ണൂര്‍ തിരുമേനി മരുതുംപടി കുന്നില്‍ മുഹമ്മദ് ഫൈസല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
അഖില്‍ ഒഴികയുള്ളവര്‍ മറ്റ് കേസുകളില്‍ ജയിലിലായിരുന്നു. ഇവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതി അഖിലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്കും അറിയുന്നത്.
ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ രണ്ടുപേര്‍ സഞ്ചരിച്ച വാഹനം കുടമാളൂര്‍ ഭാഗത്തുെവച്ച് മാന്നാനം കെ.ഇ കോളജിലെ റിട്ട. പ്രഫസറുടെ വാഹനത്തില്‍ ഇടിച്ചു കയറി.
അപകടവിവരമറിഞ്ഞ് റോജെന്റ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം മറ്റൊരു കാറില്‍ സ്ഥലത്ത് എത്തുകയും പ്രഫസറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രഫസറുടെ വീട്ടിലെത്തിയ ഇവര്‍ ഒരു രാത്രി ഇവിടെ തങ്ങി. പിറ്റേന്ന് രാവിലെ അപകടത്തിെന്റ നഷ്ടപരിഹാരമായി നാലുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു പ്രഫസറെ ഭീഷണിപ്പെടുത്തിയ സംഘം, നാലു ലക്ഷം രൂപ അഖിലിെന്റ അക്കൗണ്ടിലേക്ക് വാങ്ങിയെടുത്തു. തുടര്‍ന്നു, പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ പ്രഫസറെ ഭീഷണിപ്പെടുത്തി. 60,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
തുടര്‍ന്ന് 20,000 രൂപ നല്കി. എന്നാല്‍, വീണ്ടും ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെ പ്രഫസര്‍, ജില്ല പൊലീസ് മേധാവി ഡി. ശില്പക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
https://www.facebook.com/Malayalivartha



























