ആ വിളി നിര്‍ത്തരുത്! എന്നെ ചാണകമെന്ന് വിളിക്കണം; തന്നെ പോലുള്ളവരെ ചാണകം എന്ന് വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി

ചാണകം എന്ന് തന്നെ വിളിക്കണം. ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത്തരം വിളി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. താലിബാന്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി നല്‍കുകയായിരുന്നു. നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ് എന്നെ വിളിക്കേണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
അതേസമയം കേരളം മുഴുവനും സംസാര വിഷയമാക്കിയ ഇ–ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന സുരേഷ്‌ഗോപിയുടെ മറുപടിയും വൈറലായിരുന്നു. വാർത്ത കേട്ട് നിരാശയിലായ വ്ലോഗർ സഹോദരങ്ങളുടെ ആരാധകർ സഹായത്തിനായി വിളിച്ചവരിൽ കൊല്ലം എംഎൽഎ മുകേഷും സുരേഷ് ഗോപി എംപിയും ഉൾപ്പെട്ടിരുന്നു.
പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ–ബുള്‍ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നും, സര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് താരം അന്ന് മറുപടി നൽകിയത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും അദ്ദേഹം പറയുകയായിരുന്നു.
https://www.facebook.com/Malayalivartha



























