'ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമാണ്... ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ല- സുരേഷ് ഗോപി

ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
'ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമാണ്. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ല, ആ വിളി നിര്‍ത്തരുത്, തുടരണം' - സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ യൂട്യൂബ് വ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ് എന്നെ വിളിക്കണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു.
https://www.facebook.com/Malayalivartha



























