മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേ കുട നിവര്‍ത്തിയ വീട്ടമ്മ റോഡില്‍ തലയിടിച്ച് വീണു.... ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ(47)ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ ചൊവ്വന്നൂര്‍ വെളിച്ചെണ്ണ മില്ലിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണ അപകടം ഉണ്ടായത്. മഴ പെയ്തപ്പോഴാണ് ബൈക്കിലിരുന്ന് കുട നിവര്‍ത്തിയത്.
ഇതോടെ ഷീജ റോഡിലേക്ക് തെറിച്ച് വീണു. ഉടനെ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























