ഇടുക്കിയില്‍ സിമന്റ് ഇഷ്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിച്ചു.. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന്‍ ഖദീജ ബീഗത്തിന്റെയും മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്. സിമന്റ് ഇഷ്ടിക കയറ്റി പോകുന്നതിനിടെ സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോകുകയും ചെയ്തു.
കുട്ടിയെ അമ്മയും ബന്ധുവും കൂടി മറ്റൊരു ലോറിയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ലോറി ഉടമ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപ്പോഴേക്കും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























