ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്തു! ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും, തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതം: ഞങ്ങളെ ഒരു കെണിയില്‍ പെടുത്തിയതാണ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും, വൈകാരികതയെും അറിവില്ലായ്മയെയും മുതലെടുത്തു; തങ്ങള്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ കാരണക്കാർ ഇവരാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

ഇന്നലെ ആയിരുന്നു ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ച പ്രമുഖ മലയാളം വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചത് . മയക്ക് മരുന്ന് കടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടർന്ന് ഇന്നലെ രാത്രി ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൊണ്ട് ഇരുവരും രംഗത്ത് എത്തിയത്. പോലീസ് തങ്ങളെ മനപൂര്‍വം കുടുക്കാനായി ശ്രമിക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും ഇരുവരും ആരോപിക്കുന്നു.
തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നത് അടിസ്ഥാന രഹിതമാണെന്നും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു. ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞതാണ് തങ്ങള്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്.
ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തുമെന്നും ഇരുവരും പറയുന്നു. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























