Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നാഗമ്പടത്തെ കടയിൽ നിന്നും പട്ടാപ്പകൽ നായ്ക്കുട്ടികളെ മോഷ്ടിച്ച് ബൈക്കിൽ കടന്നു; പാമ്പാടി മള്ളുശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ

18 AUGUST 2021 03:26 PM IST
മലയാളി വാര്‍ത്ത

നാഗമ്പടത്തെ കടയിൽ നിന്നും പട്ടാപ്പകൽ നായ്ക്കുട്ടികളെ മോഷ്ടിച്ച് ബൈക്കിൽ രക്ഷപെട്ട യുവാക്കളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പാമ്പാടി എസ്.എൻ പുരം പുതുപ്പറമ്പിൽ ക്രിസ്റ്റി ആൻ്റണി (29) , മള്ളുശേരി പുല്ലരിക്കുന്ന് പാറയ്ക്കൽ വീട്ടിൽ റിജിൽ രാജു (27) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നാഗമ്പടത്തെ റൂബി പെറ്റ് ഷോപ്പിൽ നിന്നാണ് പ്രതികൾ , 45 ദിവസം പ്രായമുള്ള ലഫാസാ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ മോഷ്ടിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സമീപത്തെ പെറ്റ് ഷോപ്പിൽ ആയിരുന്നു സംഭവങ്ങൾ. പെറ്റ് ഷോപ്പിൽ എത്തിയ പ്രതികൾ നായ്ക്കുട്ടികളുടെ വില തിരക്കി.

 

 

 

തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ രണ്ട് നായ്ക്കുട്ടികളെയും കൈകളിൽ എടുക്കുകയായിരുന്നു. പ്രതികളിലൊരാൾ പുറത്തേക്ക് പോയി. ഇയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയ സമയം അകത്തു നിന്ന പ്രതി രണ്ടു പട്ടിക്കുഞ്ഞുങ്ങളെയുമായി പുറത്തേക്കോടി. കടയുടമ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രണ്ടുപേരും ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് കടയുടമ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കടയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.

പൊലീസ് പിടികൂടാതിരിക്കാൻ നമ്പർ പ്ളേറ്റ് മടക്കി വച്ചാണ് പ്രതികൾ ബൈക്കിലെത്തി മോഷണം നടത്തിയത്. തുടർന്ന് , ഇരുവരെയും വീട്ടിൽ നിന്ന് തന്നെ പിടികൂടി. രണ്ടു പ്രതികളുടെയും വീട്ടിൽ നിന്ന് നായ്ക്കുട്ടികളെയും കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ അനീഷ് കുമാർ , സി.പി.ഒ സ്റ്റെഫിൻ , സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

                         

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (17 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (21 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (22 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (31 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends