മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി പി.എസ്.സി പരിശീലനം; വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി പി.എസ്.സി പരിശീലനം നൽകും. ഇതിനായി വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എന്നാൽ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകുല്യത്തിന് അര്‍ഹത നൽകുകയുള്ളു. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫോറം ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ഓഗസ്റ്റ് 24 ന് മുമ്ബായി പൈനാവിലുളള ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04862 233226.
https://www.facebook.com/Malayalivartha



























