പെണ്ണുക്കര ഗ്രാമത്തിന്റെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങുന്നു; പെണ്ണാടയ്ക്ക് എല്ലാവിധ ആശംസകളുമറിയിച്ച് സന്ദീപ് ജി വാര്യർ

പെണ്ണുക്കര ഗ്രാമത്തിന്റെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങുകയാണ് എന്ന സന്തോഷ വാർത്ത പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയ സുഹൃത്ത് സന്ദീപ് വാചസ്പതിയുടെ ഗ്രാമമാണ് പെണ്ണുക്കര. ആ ഗ്രാമത്തിന്റെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങുകയാണ്.
പെണ്ണുക്കരയുടെ സ്വന്തം വസ്ത്ര ബ്രാൻഡ് 'പെണ്ണാട.' പെണ്ണുക്കരയുടെ ആട, പെണ്ണിന്റെ ആട എന്നൊക്കെയാണ് പെണ്ണാടയുടെ അർത്ഥം. സ്ത്രീകളുടെ സ്വയം സഹായ സംഘമാണ് നിർമ്മാതാക്കൾ. പെണ്ണുക്കരയെ ഒരു വസ്ത്ര ഗ്രാമമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ആദ്യ ഘട്ടം എന്ന നിലയിൽ 15 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികൾക്കുള്ള പട്ടു പാവാടയും ബ്ലൗസുമാണ് പുറത്തിറക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ബിന്ദു പണിക്കർ പുറത്തിറക്കിയ പെണ്ണാടയുടെ ലോഗോ ഇതിനൊപ്പം ചേർക്കുന്നു. പെണ്ണാടയ്ക്ക് എല്ലാവിധ ആശംസകളും.
പെണ്ണാടയെ പറ്റി കൂടുതൽ അറിയാൻ
ടി ജി രാജേഷ് 70126 56546
സി എം രതീഷ് 94951 83393
https://www.facebook.com/Malayalivartha



























