മദ്യ ലഹരിയില്‍ അര്‍ദ്ധ നഗ്‌നനായി റോഡില്‍ കിടന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്

മദ്യ ലഹരിയിൽ അർദ്ധ നഗ്നനായി സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. തൃശ്ശൂർ വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഉടുതുണി ഇല്ലാതെ റോഡിൽ കിടന്നത്. മദ്യ ലഹരിയിൽ പഞ്ചായത്ത് അദ്ധ്യക്ഷൻ റോഡിൽ കിടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് അർദ്ധനഗ്നനായി റോഡിൽ ഇഴഞ്ഞത്. സിപിഎം ഭരിക്കുന്ന വെള്ളൂക്കര പഞ്ചായത്ത് അധ്യക്ഷനാണ് ധനേഷ്. നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് മദ്യപിച്ച് അവശനായി റോഡിൽ കിടക്കുന്നത് കണ്ടത്. മോട്ടോർ സൈക്കിളിൽ എത്തിയ പ്രസിഡന്റ് അവശനായി റോഡിൽ തളർന്നു വീണു. പോലീസ് എത്തി പഞ്ചായത്ത് പ്രസിഡന്റിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസിനെ ന്യായീകരണം.
പഞ്ചായത്ത് പ്രസിഡന്റുമാരുടെ പെരുമാറ്റച്ചട്ടം ധനേഷ് മനപ്പൂർവ്വം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനുഷിനെ രാജി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊതുപ്രവർത്തകർക്ക് തന്നെ നാണക്കേടുണ്ടാക്കിയ ധനുഷിന് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























