ഓണാഘോഷത്തിന് പിന്നാലെ കോളേജ് ഗ്രൗണ്ടില്‍ അദ്ധ്യാപകന്‍ തീകൊളുത്തി മരിച്ചു; അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി ഉടൻ രേഖപ്പെടുത്തും

പേരൂർക്കട ലോ കോളേജിലെ അധ്യാപകൻ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി മരിച്ചു. പേരുര്‍ക്കട ലോ അക്കാദമിയിലെ അദ്ധ്യാപകന്‍ സുനില്‍ കുമാര്‍ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല.
പൊള്ളലേറ്റ നിലയില്‍ ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാവിലെ കോളേജില്‍ ഓണഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ സുനില്‍ കുമാര്‍ പങ്കെടുത്തിരുന്നു.
അദ്ധ്യാപകന്‍ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha



























