Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തേടിയെത്തിയത് രാഷ്ട്രപതിയുടെ അം​ഗീകാരം... ബ്ലൂ സിറ്റി ക്ലീൻ സിറ്റിയാക്കി! കൊള്ളക്കാരെ കിടുകിടാ വിറപ്പിച്ച മലയാളി പോലീസ് ഓഫീസർ...

18 AUGUST 2021 06:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാരുടെ മാത്രമല്ല ഇത് മലയാളികളുടെ കൂടി അഭിമാനമായ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ കഥയാണ്. രാജ്യത്തെ കുറ്റവാളികളെ വിറപ്പിച്ച പല പ്രമുഖ പോലീസ് ഓഫീസർമാരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. സിനിമയിലാകട്ടെ സുരേഷ് ​ഗോപിയും മോഹൻലാലും മമ്മൂട്ടിയും അനശ്വരമാക്കിയ ഒട്ടനവധി പോലീസ് സിനിമകളുമുണ്ട്. എന്നാലിപ്പോൾ ആ സിനിമാകഥകളെ വെല്ലുന്ന മികച്ച ട്രാക്ക് റെക്കോർഡുമായി ഒരു മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ തിളങ്ങുകയാണ്.

ബ്ലൂസിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജോദ്പൂരിന്റെ ക്രമസമാധാന നില ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് കാരണം മൂവാറ്റുപുഴക്കാരൻ ജോസ് മോഹൻ ഐപിഎസ് എന്ന ഈ മിടുക്കൻ പോലീസ് ഉദ്യോ​ഗസ്ഥൻ കാരണമാണ്. കൊള്ളക്കാരുടെ ഇഷ്ടസങ്കേതമായിരുന്ന ചമ്പൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ദോസ് മോഹൻ എന്ന ഈ ഓഫീസർ അടിച്ചു തെളിച്ച് വെടിപ്പാക്കിയത്.

ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ച വേളയിലായിരുന്നു.

വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ അന്ന് നേടിയിരുന്നു. തികച്ചും കേരളത്തിന് ഏറെ അഭിമാനകരമായ ഒരു മുഹൂർത്തം തന്നെയായിരുന്നു അത്.

അതിൽ മാറ്റ് കൂടിയ ഒരു മെഡൽ തിളക്കം ഏതാണ് എന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും രാജസ്ഥാൻ ജോദ്പൂർ ഐജിയും മലയാളിയുമായ ജോസ് മോഹന്റേതാണെന്ന്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയായിരുന്ന ജോസ് മോഹന്‍ മൂവാറ്റുപുഴ സ്വദേശിയാണ്.

പൊലീസ് ജനങ്ങളിൽ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ലെന്നും മറിച്ച് ജനങ്ങൾക്കൊപ്പം ഇടപഴകി നിന്ന് അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടവരാണ് എന്ന് തിരിച്ചറിവാണ് അദ്ദേഹം പകർന്നത്. ഈ മൂല്യ ബോധം നൽകിക്കോണ്ടാണ് ജോദ്പൂരിലെ പൊലീസ് സേനയ്ക്ക് പുതിയ കാഴ്ചപ്പാട് ജോസ് മോഹൻ ഐപിഎസ് പകർന്ന് നൽകിയത്. ഇതിനുള്ള പ്രതിഭലം തന്നെയാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ അർഹതയും.

മൂവാറ്റുപുഴ ന്യൂസ് എന്ന പ്രാദേശിക ചാനലിൽ വന്ന ഒരു ആർട്ടിക്കിളിലൂടെയാണ് കേരളം ജോസ് മോഹൻ ആരാണെന്ന് മനസ്സിലാക്കി തുടങ്ങിയത്. കൊള്ളക്കാർ സ്വര്യവിഹാരം ചെയ്തിരുന്ന ചമ്പൽ കാടുകളിൽ ക്രമസമാധാനത്തിനു ഭരണകൂടം തിരഞ്ഞെടുത്തത് ഈ മൂവാറ്റുപുഴക്കാരനെയായിരുന്നു.

രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ഇത്. ബ്ലൂസിറ്റിയെന്നറിയപ്പെടുന്ന ജോധ്പുരിന്റെ ക്രമസമാധാന നില നേരാവണ്ണം ആയത് അദ്ദേഹത്തിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്. ജോസ് മോഹന്‍ 2002 ബാച്ച് ഐപിഎസ് ഓഫീസറാണ്.

പൈങ്ങോട്ടൂർ കൊച്ചുമുട്ടം വീട്ടിൽ സേവ്യറിന്റെയും അന്നക്കുട്ടിയുടെയും മകനാണ് ജോധ്പുർ സിറ്റി കമ്മിഷണറായ ജോസ് മോഹൻ. ചമ്പൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ച് പരിചയമുള്ള ജോസ് മോഹനെ ജോധ്പുരിന്റെ ക്രമസമാധാന ചുമതല ഏൽപ്പിക്കുമ്പോൾ കുറ്റകൃത്യങ്ങളേക്കാൾ ജോസ് മോഹനു കൈകാര്യം ചെയ്യേണ്ടി വന്നത് കോവിഡ‍് സൃഷ്ടിച്ച ബുദ്ധിമുട്ടുകളായിരുന്നു. കോവിഡ് കീഴടക്കിയ നഗരത്തെ തിരിച്ചു പിടിക്കാൻ ആരോഗ്യ മേഖലയിലെ ജീവനക്കാരേക്കാൾ കോവിഡ് നിയന്ത്രണത്തിൽ ഫലപ്രദമായി ഇടപെട്ടത് ജോസ് മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു.

ക്രമസമാധാന ചുമതലയിൽ മാത്രം പ്രവർത്തിച്ചിരുന്ന പൊലീസിനെ ജനങ്ങൾ പൊതുജന സേവകരാക്കി മാറ്റുന്ന ദൗത്യമായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. പൊലീസിന്റെ മുഖഛായ മാറ്റിയ കമ്മിഷണർ എന്ന ബഹുമതിയാണ് ഇപ്പോൾ അദ്ദേഹത്തിനെ തേടിയെത്തിയിരിക്കുന്നത്.

കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷണം, മരുന്ന്, മറ്റ് സേവനങ്ങൾ എല്ലാം എത്തിക്കാൻ പൊലീസ് സദാസമയവും തയാറായി. ഇതിലൂടെ പ്രാദേശിക ജനങ്ങളുടെ വിശ്വാസം കൈവരിക്കാനും പൊലീസിനു സാധിച്ചു. കോവിഡിനെ നിയന്ത്രണത്തിലാക്കാൻ നഗരത്തെ സഹായിച്ചതും ഈ നീക്കമായിരുന്നു.

സൈബർ ക്രൈം, സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അരങ്ങേറിയിരുന്ന നഗരത്തിൽ ഇത്തരം കേസുകളിൽ പരാതികൾ ഒന്നും ഉയർന്നിരുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പരാതി നൽകാൻ ജനങ്ങളെ ഭയമില്ലാത്തവരാക്കി മാറ്റാനുള്ള ബോധവൽക്കരണമായിരുന്നു ആദ്യം അവിടെ നടപ്പാക്കാൻ ഉദ്ദേശിച്ചത്.

വളരെ വിജയകരമായി തന്നെ ഇത് നടപ്പിലാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും നടപടി ഉണ്ടാകുകയും ചെയ്യുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ നഗരത്തിലെ സൈബർ കുറ്റകൃത്യങ്ങൾ വളരെ അധികം കുറഞ്ഞിട്ടുണ്ട്. ഈ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രശംസ പിടിച്ചു പറ്റി.

രാജസ്ഥാന്‍ കേഡറില്‍ ഔദ്യോഗിക ജീവിതമാരംഭിച്ച ജോസ് മോഹന്‍ 6 ജില്ലകളില്‍ എസ്പിയായി സേവനം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ഇദ്ദേഹത്തിന്‍റെ കീഴിലുള്ള ഒരു പോലീസ് സ്റ്റേഷന്‍ ഏഷ്യയിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തിരുന്നു. ഇടക്കാലത്ത് ഡെപ്യൂട്ടേഷനില്‍ സിബിഐ എസ്പി, ഡിഐജി തസ്തികകളില്‍ കേരളത്തിലും 5 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിക്കാനീര്‍ ഐജിയായും, ജോധ്പൂര്‍ പോലീസ് കമ്മീഷണറായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.

അദ്ദേഹത്തിന്റെ പഠനമികവും ഇതിനൊക്കെ സഹായകമായി മാറി എന്നുകൂടി പരാമർശിക്കേണ്ടി വരും. കാരണം, പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് എല്‍പി സ്കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അഞ്ച് മുതല്‍ പത്ത് വരെ മൂവാറ്റുപുഴ നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്.

തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍നിന്നും പ്രീഡിഗ്രിയില്‍ മികച്ച വിജയം നേടി. കാസര്‍ഗോഡ് ഗവ. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒന്നാം റാങ്കില്‍ തന്നെ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് 49-ാം റാങ്കോടെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോഗ്യത നേടുകയായിരുന്നു.

ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍നിന്നും മാസ്റ്റേഴ്സ് ഇന്‍ പോലീസ് മാനേജ്മെന്‍റ്, ഇംഗ്ലണ്ടിലെ ക്രാന്‍ഫീല്‍ഡ് യൂണിവേസ്റ്റിയില്‍നിന്നും പോസ്റ്റ് ഗ്രാജുവേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, Chevening Scholar- England, സിംഗപ്പൂര്‍ ഇന്‍റര്‍പോളിന്‍റെ selected as head of strategy and outreach ഉപരിപഠന സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കി.

ഇതുകൂടാതെ, ഇംഗ്ലണ്ടിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് സൈബർ ക്രൈമിലും സൈബർ സെക്യൂരിറ്റിയിലും ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് ജോസ് മോഹൻ. അദ്ദേഹം സിബിഐയിലും ഇന്റർപോളിലും പ്രവർത്തിച്ച ശേഷമാണ് രാജസ്ഥാനിൽ ക്രമസമാധാന ചുമതലയ്ക്കായി എത്തപ്പെട്ടത്.

സ്ട്രാറ്റജി ആൻഡ് ഔട്ട്റീച്ച് മേധാവിയായി ഇന്റർപോളിൽ ജോസ് മോഹൻ നടത്തിയ സേവനങ്ങളും ശ്രദ്ധേയമായിരുന്നു. രാജസ്ഥാനിലെ ആറ് ജില്ലകളിൽ എസ്പിയായി പ്രവർത്തിച്ച ശേഷമാണ് ജോസ് മോഹൻ ജോധ്പുരിൽ പൊലീസ് കമ്മിഷണറായി എത്തുന്നത്. കുടുംബമായി രാജസ്ഥാനിലാണെങ്കിലും കേരളവുമായി ഇഴയടുപ്പം സൂക്ഷിക്കുന്നയാളാണ് ജോസ് മോഹൻ.

ഇപ്പോൾ രാജ്യത്തിന്റെ അംഗീകാരം ലഭിച്ചതിന്റെ ആഘോഷത്തിലാണ് അദ്ദേഹം. ഇനിയു മികച്ച സേവനങ്ങൾ കാഴ്ച വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് നിരവധി മെഡലുകൾ അദ്ദേഹത്തെ തേടിയെത്തട്ടെ എന്ന് ആശംസിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (15 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (28 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (32 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (33 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (42 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends