Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സുരേഷ് ​ഗോപിക്ക് നന്ദി പറഞ്ഞ് ജോമോൾ... റിയാസിനെ വിളിച്ചു എടുത്തില്ല! ആപത്ത് സമയത്ത് ഓടിയെത്തിയത് സുരേഷ്​ ഗോപി... ഇടത് അനുഭാവിയുടെ കുറിപ്പ് വൈറൽ...

18 AUGUST 2021 07:35 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ മാത്രമല്ല തന്റെ ജീവിതത്തിലും സൂപ്പർ സ്റ്റാറാണ് സുരേഷ് ​ഗോപി എന്നത് ആർക്കും പറഞ്ഞ് കൊടുക്കേണ്ട ഒന്നല്ല. ആത്മാർത്ഥമായി ദൈവത്തെ വിളിച്ചാൽ രക്ഷിക്കാൻ ദൈവമുണ്ട് എന്ന് പറയും പോലെ തങ്ങളുടെ ബുദ്ധിമുട്ട് വിളിച്ചറിയിച്ചാൽ തന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് തന്നാൽ ആകുന്നതെല്ലാം അദ്ദേഹം നിറവേറ്റിയിരിക്കും. അതിന് പ്രത്യേകിച്ച് ഉദാഹരണങ്ങൾ ഒന്നും പറയേണ്ട ആവശ്യമില്ല.

കേരളത്തിന് ഒരു ദുഖം വരുമ്പോൾ അതിൽ പങ്ക് ചേരുകയും അതിന് വേണ്ടത്ര സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ എല്ലായിപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ അദ്ദേഹം ഇടപെട്ട വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപിയെ അങ്ങേയറ്റം പരിഹസിച്ച ഒരു ഇടതുപക്ഷ പ്രവര്‍ത്തകയാണ് ജോമോൾ ജോസഫ്. എന്നാൽ ആപല്‍ഘട്ടത്തില്‍ കൊടിയുടെ നിറം നോക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടി സുരേഷ് ഗോപി കനിഞ്ഞതോടെ ജോമോൾ ഇപ്പോൾ തന്റെ നിലപാട് പിൻവലിക്കുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകുമെന്ന തുടങ്ങിക്കോണ്ടാണ് ജോമോള്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഇപ്പോൾ ഈ കുറിപ്പ് വൈറലായി പ്രചരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകും..

ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബിൽ വെച്ച് അപകടം ഉണ്ടാകുന്നത്. അന്ന് രാത്രിയിൽ തന്നെ പലരും ഞങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നു എങ്കിലും മെസ്സഞ്ചർ സ്ഥിരമായി നോക്കാറില്ലാത്തതിനാൽ ആഗസ്റ്റ് ഒന്നാം തീയതി രാവിലെ മാത്രമാണ് ഞങ്ങൾ വിവരം അറിയുന്നത്.

ആദ്യം തന്നെ പഞ്ചാബിൽ airforce ഉദ്യോഗസ്ഥനായ ഞങ്ങളുടെ കോമൺ സുഹൃത്ത് Abhijith Sreekumarനെ വിളിക്കുകയും അദ്ദേഹം 100 കിലോമീറ്റർ മാത്രം ദൂരത്തുണ്ട് എന്നും, രാവിലെ 9 മണിക്ക് ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയാൽ നേരെ ഹോസ്പിറ്റലിലേക്ക് പോകും എന്നും അറിയിച്ചു.

Unknown patient ആയി അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തിന് മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിനായി ആരെ ഇടപെടീക്കും എന്നചിന്ത ഞങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് DYFI യുടെ അഖിലേന്ത്യാ നേതാവായ മുഹമ്മദ്‌ റിയാസിലേക്കും രാജ്യസഭാ MP ആയ സുരേഷ് ഗോപിയിലേക്കും ആണ്.

മുഹമ്മദ്‌ റിയാസിനെ വിളിച്ചു, കിട്ടാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള രഞ്ജിത്തിനെ ബന്ധപ്പെടുകയും, ഓഫീസിൽ നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുകയും ചെയ്തു.

ഇടയ്ക്കിടെ നമ്പർ മാറ്റുന്ന സുരേഷ് ഗോപിയുടെ നമ്പർ കണ്ടെത്തുകയായിരുന്നു ശ്രമകരം. അമ്മ ഭാരവാഹികൾക്ക് പോലും പുതിയ നമ്പർ അറിയില്ലായിരുന്നു. പലരെയും ബന്ധപ്പെട്ടു, അവസാനം ഒരു മാധ്യമ പ്രവർത്തകനിൽ നിന്നാണ് അദ്ദേഹത്തിന്റെ നമ്പർ ലഭിച്ചത്.

പലതവണ പല സമയങ്ങളിലായി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വാട്സാപ്പ് മെസ്സേജ് ആയി കാര്യങ്ങൾ അറിയിച്ചു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം മെസ്സേജ് റീഡ് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് രണ്ടു ദിവസമായിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം യാതൊരു ഇടപെടലും നടത്തിയില്ല എന്ന് എനിക്ക് പോസ്റ്റിടേണ്ടി വന്നത്.

എന്നാൽ മൂന്നാം ദിവസം മുതൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും മുരളിചേട്ടൻ ഞങ്ങളെ ബന്ധപ്പെടാനും, ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞങ്ങളെ അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. ഞങ്ങളുടെ സുഹൃത്തിന്റെ ജീവന് യാതൊരു അപകടവും ഇല്ല, അപകട നില തരണം ചെയ്തു എന്ന് ഹോസ്പിറ്റലുകാർ ഔദ്യോഗികമായി MP ആയ സുരേഷ് ഗോപിക്ക് ഇമെയിൽ അയച്ച വിവരവും ഞങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതു വരെ അദ്ദേഹത്തിന്റെ ഓഫീസിലെ മുരളിചേട്ടൻ ഒരു വിളിപ്പുറത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

2016/17 ഇൽ ആണ് ഞങ്ങളുടെ സുഹൃത്തിന്റെ പെങ്ങളുടെ മകൻ എറണാകുളത്തുനിന്നും ഹിമാലയത്തിലേക്ക് ബുള്ളറ്റ് റൈഡ് പോകുന്നത്. ദില്ലിയിൽ നിന്നും ഹിമാലയത്തിലേക്ക് പുറപ്പെട്ട് കശ്മീർ മഞ്ഞുമലകളിലൂടെ അയാൾ യാത്ര ചെയ്യുമ്പോൾ ആണ് കൊച്ചിയിലെ വീട്ടിൽ വെച്ച് അറ്റാക്ക് വന്ന് അയാളുടെ പിതാവ് മരണപ്പെടുന്നത്. അയാളെയോ കൂടെയുള്ളവരെയോ മൊബൈലിൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അയാളുടെ ബന്ധുക്കൾ ഞങ്ങളെ വിവരം അറിയിച്ചു.

അയാൾ ഉള്ള സ്ഥലം കാശ്മീർ ആയതു കൊണ്ട് ആദ്യം മനസ്സിലേക്കെത്തിയ പേര് മേജർ രവിയുടെ ആയിരുന്നു. അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചു, അടുത്തതായി ഞങ്ങൾ ബന്ധപ്പെട്ടത് അന്നത്തെ ബിജെപി കേരള അധ്യക്ഷനായ കുമ്മനം രാജശേഖരനെ ആണ്. ഇവർ രണ്ടു പേരും ഇടപെടൽ നടത്തി, പക്ഷെ കൃത്യമായും ആ വ്യക്തിയെ കണ്ടെത്താൻ താമസം വന്നു. ആ സാഹചര്യത്തിലാണ് MP ആയ എംബി രാജേഷിനെ ഞങ്ങൾ ബന്ധപ്പെടുന്നത്.

രാജേഷുമായി സംസാരിച്ചപ്പോൾ കശ്മീരിലെ യുവജന സംഘടനാ നേതാവിന്റെ നമ്പർ തരികയും, അദ്ദേഹത്തെ രാജേഷ് നേരിട്ട് വിളിച്ചു പറയുകയും ഞങ്ങളോട് നേരിട്ട് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വാട്സാപ്പും സോഷ്യൽ മീഡിയയും ബാൻ ആയ കാശ്മീരിൽ ഇമെയിൽ മാത്രമാണ് ഡീറ്റെയിൽസ് എത്തിക്കാൻ പോംവഴി എന്ന് പറഞ്ഞ അദ്ദേഹം അന്ന് ഇമെയിൽ ഐഡിയിലേക്ക് ഡീറ്റെയിൽസ് അയച്ചു കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ കണ്ടെത്തേണ്ട ആളുടെ പേരും, ഫോട്ടോയും ബാക്കി ഡീറ്റൈൽസും ഞങ്ങൾ ഇമെയിൽ ചെയ്തു.

രാത്രി പത്തുമണിയോടെ ആളെ നേതാവിന്റെ അടുത്തെത്തിക്കുകയും, അദ്ദേഹം തന്നെ സ്വന്തം പണമെടുത്ത് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്ത്, രാവിലത്തെ ഫ്ലൈറ്റിൽ അയാളെ കൊച്ചിക്ക് കയറ്റിവിടുകയും ചെയ്യുകയും, അയാൾക്ക്‌ അയാളുടെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുകയും ചെയ്തിരുന്നു.

ഇനിയും ആളുകൾക്ക് ആവശ്യം വന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന് നോക്കാതെ ആ വിഷയത്തിൽ ഇടപെടൽ നടത്താൻ കഴിയുന്ന ആളെന്ന് ഞങ്ങൾക്ക് ബോധ്യമുള്ളവരെ ഞങ്ങൾ ബന്ധപ്പെടും. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ, വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടിയായിരിക്കില്ല ഇത്തരത്തിലുള്ള ഒരു ഫോൺ കാൾ പോലും.

രാഷ്ട്രീയം എന്നത് ജനങ്ങൾക്ക് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ നിലപാടിന് യാതൊരു മാറ്റവും ഉണ്ടാകില്ല. ഇതുകൂടാതെ പ്രത്യേകം ഒരു അടിക്കുറുപ്പോടെ രണ്ട് വരികൾ കൂടി ജോമോൾ എഴുതിയിട്ടുണ്ട്. അതാണ് ഏവരുടേയും മനം കവർന്നത്.

Note : സുരേഷ് ഗോപിയുടെ ഇടപെടൽ മൂലം, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, ICU, Ventelator ചാർജ്ജുകളിൽ നല്ല ഇളവ് ലഭിക്കാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്റെ ഇടപെടൽ മൂലം സാധിച്ചു എന്നറിയുമ്പോൾ വലിയ സന്തോഷം. കേവലം നന്ദി വാക്കുകളാൽ സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല, അദ്ദേഹത്തെ ഞങ്ങൾ മനസ്സോട് ചേർക്കുന്നു.. എന്ന് പറഞ്ഞ് കൊണ്ടാണ് വാക്കുകൾ അവസാനിപ്പിക്കുന്നത്.

തുടക്കത്തിൽ ഈ വിഷയത്തിൽ എടുത്ത് ചാട്ടം കാണിച്ച് വിമർശനങ്ങൾ വാങ്ങിക്കൂട്ടിയ ആൾ കൂടിയായിരുന്നു ജോമോൾ. ഇപ്പോൾ അവർ തന്നെ പോസ്റ്റിട്ട് രം​ഗത്തെത്തിയിരിക്കുന്നത് ഏറെ മാധ്യമശ്രദ്ധ നേടുന്നുണ്ട്. സോഷ്യൽ മീഡിയ വഴി പ്രതിപക്ഷ പാർട്ടികൾ നിരവധി അപവാദങ്ങളാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞുണ്ടാക്കുന്നത്. എന്നാൽ ഇത്തരം കള്ളപ്രചരണങ്ങക്കുള്ള കൃത്യമായ മറുപടി കൂടിയാണ് ഈ സംഭവം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (14 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (27 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (31 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (32 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (41 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends