പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്; പൊലീസ് മനപ്പൂര്‍വ്വം കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു; മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്; അന്വേഷണ സംഘം കെട്ടിച്ചമച്ച് തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ രംഗത്ത്

പൊലീസ് തങ്ങളെ മനപ്പൂര്‍വ്വം കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ രംഗത്ത് . ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങള്‍ക്ക് നേരെ നടക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും യു ട്യൂബില്‍ പുതുതായി പോസ്റ്റു ചെയ്ത വീഡിയോയില്‍ ഇവര്‍ പറയുന്നു.
ആരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. കഞ്ചാവിനെതിരേ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുയാണ്. കെട്ടിച്ചമച്ച തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങള്‍ക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ടെന്നു പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങള്‍ പറയുന്നു. യൂട്യൂബ് ചാനല്‍ വഴിയാണ് ലിബിന്റെയും എബിന്റെയും പ്രതികരണം. നടത്തിയത്.
https://www.facebook.com/Malayalivartha



























