തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആരിക്കാടിയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പത്ത് ദിവസം മുമ്ബാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടിന്റെ രണ്ടാം നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുമ്ബള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
https://www.facebook.com/Malayalivartha

























