വിവാഹ സത്കാരത്തിനിടെ മോഷണം; വരന്റെ വീട്ടില്‍ നിന്ന് അമ്പത് പവന്‍ കവര്‍ന്നു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

വിവാഹ ദിവസം വരന്റെ വീട്ടില്‍ നിന്ന് അമ്പത് പവന്‍ കവര്‍ന്നു. ആറ്റിങ്ങലിന് സമീപം അവനവഞ്ചേരിയില്‍ വിവാഹ സത്കാരത്തിനിടെയായിരുന്നു സ്വര്‍ണം കവര്‍ന്നത്. മിഥുന്റെ വീട്ടിലായിരുന്നു മോഷണം.
ഇന്ന് രാവിലെയായിരുന്ന മിഥുന്റെ വിവാഹം. വൈകുന്നേരം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വീടിന് തൊട്ടടുത്തുള്ള ആഡിറ്റോറിയത്തില്‍ സത്കാരം ഒരുക്കിയിരുന്നു. വധു അണിഞ്ഞിരുന്ന ആഭരണങ്ങളില്‍ പകുതിയോളം വീട്ടിലെ അലമാരയില്‍ വച്ചശേഷമാണ് വീട്ടുകാര്‍ സത്കാരത്തിനായി പോയത്. തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ആറ്റിങ്ങല്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സത്കാരത്തിന് എത്തിയവര്‍ക്കൊപ്പം എത്തിയ മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്ന് ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha

























