Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നാ​ലം​ഗ​ ​സം​ഘത്തിന്റെ കഥ മെനഞ്ഞ് മണിക്കൂറുകളോളം പോലീസിനെയും, നാട്ടുകാരെയും ചുറ്റിച്ച് കേരളപുരം കൊലപാതകം വഴിതെറ്റിക്കാൻ ശ്രമിച്ച 'ജോസഫിന്' ജോർജുകുട്ടി ആകാൻ കഴിഞ്ഞില്ല:- നാടിനെ നടുക്കിയ അരുംകൊലയിൽ അപ്രതീക്ഷിത ട്വിസ്റ്റ്! അമിത മദ്യപാനികളായ അയൽവാസികളുടെ പ്രശ്നം തുടങ്ങിയത് 1500 രൂപയിൽ... പിന്നെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

19 AUGUST 2021 06:14 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ അരുംകൊലയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രതികളെ നേരിൽ കണ്ടെന്ന് അവകാശപ്പെട്ട് പോലീസിനും, നാട്ടുകാർക്ക് മുമ്പിലും നാടകീയ രംഗങ്ങൾക്ക് തുടക്കമിട്ടയാൾ തന്നെയാണ് കേരളപുരം കൊലപാതകത്തിലെ യഥാർത്ഥ പ്രതിയെന്ന് കണ്ടെത്തി മികവ് തെളിയിച്ച് അന്വേഷണ സംഘം. അന്വേഷണം വഴിതെറ്റിക്കാൻ പ്രതി മെനഞ്ഞ തിരക്കഥ ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നു. കൃത്യം നടന്ന സമയത്ത് രണ്ടുപേർ കൊല്ലപ്പെട്ട സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് ഓടിപ്പോയതായും മറ്റ് രണ്ടുപേർ സ്കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ചതായും പോലീസിനെയും, നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ പ്രതിക്ക് കഴിഞ്ഞു.

മൊഴി കണക്കിലെടുത്ത് നിമിഷ നേരം കൊണ്ട് പ്രതി പറഞ്ഞ അടയാളത്തിലുള്ള വാഹനങ്ങളും, സുനിൽ കുമാറുമായി ബന്ധമുണ്ടായിരുന്നവരെയും പോലീസ് പൊക്കി. ഇരുപതോളം സ്കൂട്ടറുകളെ പോലീസ് നിരീക്ഷിച്ചു, അമ്പതോളംപേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് കുടുക്കിയത്. കേരളപുരം കോട്ടൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ പൊടിയന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (38) ആണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. കേരളപുരം അംഗന്‍വാടിക്ക് സമീപം വയലില്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സാംസണ്‍ എന്ന് വിളിക്കുന്ന ജോസഫ് (42) ആണ് സംഭവത്തിൽ അറസ്റ്റിലായത്.


അമിത മദ്യപാനികളായ ഇരുവരും അയൽവാസികളാണ്. സംഭവ ദിവസം ഉച്ചമുതല്‍ തന്നെ ഇരുവരും മദ്യ ലഹരിയിലായിരുന്നു. വൈകിട്ടോടെ സുനില്‍കുമാര്‍ സാംസന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ ബലമായി എടുത്തതോടെ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമായി. വൈകുന്നേരം 7.30 മണിയോടുകൂടി കേരളപുരത്ത് പോയി ഭക്ഷണം വാങ്ങിയ സാംസണ്‍, സുനില്‍ കുമാറിന്റെ വീടിനടുത്തുള്ള തിട്ടയിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകും വഴിയാണ് സുനില്‍ കുമാര്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് ടിവി കാണുന്നത് സാംസന്റെ ശ്രദ്ധയില്‍പ്പെട്ടത്. സുനിലിന്റെ വീട്ടിലേക്ക് കയറിച്ചെന്ന സാംസണ്‍ സുനിലുമായി പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കത്തി കൈവശപ്പെടുത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

മരണം ഉറപ്പാക്കി കേരളപുരം ഭാഗത്തേക്ക് പോയ പ്രതി സുനില്‍കുമാറിനെ കുത്താന്‍ ഉപയോഗിച്ച കത്തി വഴിയരികിലെ പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു. തുടർന്ന് ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതിയിട്ടു. പക്ഷെ ഉള്ളിൽ ഭയം തട്ടിയതോടെ ആ ശ്രമം ഉപേക്ഷിച്ച് വീട്ടില്‍ പോയ ശേഷം പത്തു മണിയോടുകൂടി കൊലപാതകം നടന്ന വീട്ടില്‍ വരികയും അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെയും പിന്നീട് അയല്‍ വാസികളേയും ബഹളംവെച്ച്‌ വിളിച്ചുകൂട്ടി ഒപ്പം പൊലീസിനെയും അറിയിക്കുകയായിരുന്നു.

കൃത്യമായി പ്രതിയിലേക്കെത്തുവാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസിന് കഴിഞ്ഞത് സാംസൺ പറഞ്ഞ കൗതുക കഥ കാരണമായിരുന്നു. ആരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തിരക്കഥ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പ്രതി നടത്തിയ ശ്രമമാണ് പോലീസിന്റെ അന്വേഷണ മികവില്‍ പൊളിഞ്ഞത്.

ശാസ്താംകോട്ട ഡി.വൈ.എസ്പി. രാജ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ ഐ. എസ്. എച്ച്‌. ഒ. മഞ്ജുലാല്‍, കുണ്ടറ എസ്‌ഐമാരായ ബാബു കുറുപ്പ്, ഡാറ്റ്‌സണ്‍, കണ്‍ട്രോള്‍ റൂം എസ് ഐ ആഷിര്‍ കോഹൂര്‍, എസ്.സി.പി.ഒ. മാരായ സതീഷ്, ഷാനവാസ്, സന്തോഷ്, അരുണ്‍ കൃഷ്ണന്‍, ബൈജു, അനീഷ്, രാജേഷ്, സജീര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends