Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇത്രയൊക്കെ പറ്റുമോ... വനിതാ കമ്മീഷനില്‍ പരാതി കൊടുത്തതിന്റെ പേരില്‍ വനിത കൂട്ടായ്മയെ മരവിപ്പിച്ച സംഭവത്തില്‍ പത്രസമ്മേളനം നടത്തി ലീഗ് നേതാക്കളെ ഞെട്ടിപ്പിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ നടപടിയില്‍ വിവേചനം; പരാതി ഉന്നയിച്ചവര്‍ക്കെതിരെ നടപടി

19 AUGUST 2021 08:22 AM IST
മലയാളി വാര്‍ത്ത

താലീബാനിലെ സ്ത്രീ വിരുദ്ധത നമ്മള്‍ കണ്ടതാണ്. സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരാന്‍ സമ്മതിക്കാത്ത താലീബാന്‍ മോഡല്‍ പോലെയായി മുസ്ലീംലീഗിന്റെ തീരുമാനം. അല്ലെങ്കില്‍ പരാതി കൊടുത്തതിന്റെ പേരില്‍ ഒരു സംഘടനയെ മരവിപ്പിച്ച ചരിത്രമുണ്ടോ. ലീഗ് നേതാക്കള്‍ക്കെതിരെ തീപ്പൊരി പത്രസമ്മേളനം നടത്തിയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയത്.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലിം ലീഗിന്റെ നടപടി വിവേചനമാണെന്ന് ഫാത്തിമ തഹ്‌ലിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇങ്ങനെയൊരു നിലപാടുണ്ടായതില്‍ സങ്കടമുണ്ട്. പരാതി ഉന്നയിച്ചവര്‍ക്കെതിരെയാണ് നടപടി. ആരോപണവിധേയരോട് വിശദീകരണം തേടിയതേയുള്ളൂ. ഈ സമീപനം ശരിയല്ല. ഇപ്പോഴും, മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ ലീഗ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹരിതയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയായ ഫാത്തിമ പറഞ്ഞു.

 



അച്ചടക്കം പാലിച്ചാണ് ഹരിത നേതാക്കള്‍ ഇതുവരെയും നീങ്ങിയത്. അശ്ലീല അധിക്ഷേപത്തിനെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ലീഗ് നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമെ നേതാക്കളോട് നേരിട്ടും വിഷയം ധരിപ്പിച്ചതാണ്. പാര്‍ട്ടി പരിഗണിക്കാത്തതു കൊണ്ടാണ് വനിതാക്കമ്മിഷനില്‍ പരാതി നല്‍കിയത്. എം.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സംഘടനയുടെ 11 ജില്ലാ കമ്മിറ്റികളും ഹരിതയ്‌ക്കൊപ്പമുണ്ട്. മുസ്ലിം ലീഗിന് ഹരിത ബാദ്ധ്യതയായെന്ന പ്രചാരണം ന്യായീകരിക്കാനാവില്ലെന്നും ഫാത്തിമ പറഞ്ഞു.

എംഎസ്എഫ് വിവാദത്തില്‍ ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. നടപടിയെടുക്കും മുന്‍പ് ഹരിതയുടെ വിശദീകരണം ചോദിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പാര്‍ട്ടിയെടുത്തത് പാര്‍ട്ടിയുടെ നടപടിയാണെന്നും ഫാത്തിമ അറിയിച്ചു.

 



ലീഗിന് ഹരിത തലവേദനയാണെന്നും എന്താണ് ഹരിതയുടെ പ്രവര്‍ത്തനം എന്നൊക്കെയുളള പരാമര്‍ശങ്ങള്‍ വേദനയുണ്ടായെന്നും ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എംഎസ്എഫിനെ പല കോളേജുകളിലും നയിച്ചത് ഹരിതയാണെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയവര്‍ പത്തുപേരും ഹരിതഭാരവാഹികളാണ്. ലീഗ് നേതൃത്വത്തിനും എംഎസ്എഫ് കേന്ദ്ര നേതൃത്വത്തോടുമാണ് ആദ്യം ഈ വിഷയത്തില്‍ പരാതി നല്‍കിയത്. ഇവരില്‍ ഒരാള്‍ പോലും പുറത്ത് ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ഫാത്തിമ പറഞ്ഞു. ലീഗ് സ്ത്രീകള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ലെന്നും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ തരം പ്രചാരണം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ടെന്നും അവയെല്ലാം അവസാനിപ്പിക്കണമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.



അതേസമയം ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് നടത്തിയ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് വനിതാ ലീഗ്. ലീഗിന് ഹരിത നല്‍കിയ പരാതി കണ്ടിട്ടില്ലെന്നും, തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു.

വിഷയത്തില്‍ ലീഗ് എടുത്ത തീരുമാനം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോള്‍ ചവിട്ടാന്‍ ശ്രമിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (16 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (25 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (40 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends