Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഭയാനകം റിപ്പോര്‍ട്ട്... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് തൂങ്ങിക്കിടന്നവരേയും കൊണ്ട് വിമാനം പറന്നുയര്‍ന്നപ്പോള്‍ ചിതറിവീണ് മനുഷ്യ കൂട്ടങ്ങള്‍; അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളില്‍ പോലും മനുഷ്യ ശരീരഭാഗങ്ങള്‍; യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചു

19 AUGUST 2021 08:47 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്. സ്വന്തം ജീവന്‍ രക്ഷിക്കാനായി ബസില്‍ തൂങ്ങിക്കിടക്കും പോലെയാണ് വിമാനത്തില്‍ തൂങ്ങിക്കിടന്നത്. വിമാനം ഉയരുമ്പോള്‍ പിടിവിടുമെന്ന് അവര്‍ക്ക് അറിയില്ലേയെന്തോ. വിമാന ജീവനക്കാരോ സൈനികരോ അവരെ താഴെയിറക്കാന്‍ ശ്രമിക്കാതെ വിമാനം പറന്നുയര്‍ന്നപ്പോള്‍ പിടിവിട്ട് താഴേക്ക് പതിച്ചവര്‍ നിരവധിയാണ്. എന്തിന് വിമാനത്തിന്റെ ചക്രപ്പഴുതിലും പ്രൊപ്പല്ലറിലും വരെ കയറിയിരുന്നു.

രാജ്യാന്തര വിമാനത്താവളത്തിലെ അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളില്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വിമാനത്തില്‍ തൂങ്ങിക്കയറാന്‍ ശ്രമിക്കുന്നതിനിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് അന്വേഷിക്കും.

 



തിങ്കളാഴ്ച രാവിലെ യുഎസ് വ്യോമസേന വിമാനം (റീച്ച്885) റണ്‍വേ തൊട്ടതും നൂറുകണക്കിനാളുകളാണു വിമാനം വളഞ്ഞ് അതിലേക്കു തൂങ്ങിക്കയറിയത്. ജനക്കൂട്ടം നിയന്ത്രാതീതമെന്നു കണ്ടു വിമാന ജീവനക്കാര്‍ വാതില്‍ അടച്ചു വിമാനത്തിലേക്കു തിരിച്ചുകയറി. ഇതിനിടെയാണു ചിലര്‍ വിമാനച്ചിറകിലും ചക്രപ്പഴുതിലും കയറിയത്. വിമാനം വളഞ്ഞ ആളുകളെ സുരക്ഷാസേന നീക്കം ചെയ്ത് വിമാനം പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് ലാന്‍ഡിങ് ഗീയറില്‍ തടസ്സം കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു അടിഭാഗത്തു വീല്‍വെല്ലിനുള്ളില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടത്.

ആയിരക്കണക്കിനു അഫ്ഗാന്‍ പൗരന്മാരാണു ഞായറാഴ്ച മുതല്‍ വിമാനത്താവളത്തിലേക്കു പ്രവഹിച്ചത്. പല സൈനിക വിമാനങ്ങളും ഇരട്ടിയോളം ആളുകളെ കയറ്റിയാണു പറന്നത്. തിങ്കളാഴ്ച നിര്‍ത്തിവച്ച ഒഴിപ്പിക്കല്‍ നടപടികള്‍ വിവിധ രാജ്യങ്ങള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചിരുന്നു.

ഇന്നലെയും വിമാനത്താവളത്തിനു പുറത്ത് ആയിരങ്ങളാണു രാജ്യം വിടാനെത്തിയത്. താലിബാന്‍ പരിശോധനയ്ക്കു ശേഷമാണ് ആളുകളെ അകത്തേക്കു കയറ്റിവിട്ടത്. പാസ്‌പോര്‍ട്ടും വീസയും ഇല്ലാത്തവരെ പിരിച്ചയയക്കാന്‍ പലവട്ടം ആകാശത്തേക്കു വെടിയുതിര്‍ത്തു. ഇതിനിടെയാണു തിക്കിലും തിരക്കിലും ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റത്. വിമാനത്താവള കവാടങ്ങളില്‍ രാവു പകലും ആളുകള്‍ തമ്പടിച്ചിരിക്കുകയാണ്. കാബൂളില്‍നിന്നു വിവിധ രാജ്യങ്ങളുടെ സൈനികവിമാനങ്ങള്‍ മാത്രമേ യാത്ര നടത്തുന്നുള്ളു.

 



അതേസമയം 24 മണിക്കൂറിനിടെ 18 വിമാനങ്ങളിലായി രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ജോണ്‍ കെര്‍ബി ഇന്നലെ അറിയിച്ചു. ഇവരില്‍ 325 പേര്‍ യുഎസ് പൗരന്മാരാണ്.

ദിവസം 9000 പേരെ വരെ ഒഴിപ്പിക്കുകയാണ് യുഎസ് ലക്ഷ്യം. കാബൂള്‍ വിമാനത്താവളത്തിലേക്ക് അഫ്ഗാന്‍കാരുടെ യാത്ര തടയാതിരിക്കാന്‍ താലിബാനുമായി യുഎസ് സേന നിരന്തരം സമ്പര്‍ക്കത്തിലാണെന്നും അറിയിച്ചു. വിമാനത്താവളത്തില്‍ ഇപ്പോഴുള്ളത് 4500 സൈനികരാണ്. ഇനിയും സൈനികര്‍ എത്തും.

 



സ്‌പെഷല്‍ ഇമിഗ്രന്റ് വീസയ്ക്ക് അപേക്ഷിച്ച അഫ്ഗാന്‍കാരുടെ രേഖകള്‍ പൂര്‍ത്തീകരിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ഇതിനിടെ, അഫ്ഗാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്നാവശ്യപ്പെട്ട് യുഎസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 18 മറ്റു രാജ്യങ്ങളും ഒപ്പിട്ട സംയുക്തത പ്രസ്താവനയും പുറത്തിറക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends