Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പേഴ്സില്‍ നിന്നും 1000 രൂപ നീട്ടി നൽകി ആഹാരം കഴിക്കാൻ പറഞ്ഞുവിട്ട അധ്യാപകന്റെ കത്തിയമർന്ന ശരീരം കണ്ട് സ്തംഭിച്ചു; പാഠഭാഗം പകർന്നു നൽകി വിദ്യാർത്ഥികൾക്കൊപ്പം, ചിത്രങ്ങൾ എടുത്തും, പാട്ടുപാടിയും കൂടെ നിന്ന പ്രിയ അധ്യാപകന്റെ വേർപാട് താങ്ങാനാകാതെ വിദ്യാർത്ഥികൾ:- ആത്മഹത്യയ്‌ക്കെതിരായ ചിത്രത്തിൽ അഭിനയിച്ച അദ്ധ്യാപകൻ ജീവനൊടുക്കിയത് 10 വർഷത്തോളം പഠിപ്പിച്ച സ്വന്തം ക്യാമ്പസിലെ ഗ്രൗണ്ടിൽ

19 AUGUST 2021 07:37 AM IST
മലയാളി വാര്‍ത്ത

പേഴ്സില്‍ നിന്നും 1000 രൂപ നീട്ടി നൽകി ആഹാരം കഴിക്കാൻ പറഞ്ഞുവിട്ട അധ്യാപകന്റെ ചിരിച്ച മുഖം ഇപ്പോഴും മായാതെ നിൽക്കുകയാണ് പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക്.

ആത്മഹത്യയ്‌ക്കെതിരെ വിദ്യാർത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിച്ച അദ്ധ്യാപകൻ തന്നെ കോളേജ് ക്യാമ്പസിൽ ജീവനൊടുക്കിയ ഞെട്ടലിലാണ് സഹ അധ്യാപകരും, വിദ്യാർത്ഥികളും.

കോളേജിലെ എല്ലാ പരിപാടികള്‍ക്കും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ സുനിൽ കുമാർ ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപക സുഹൃത്തായിരുന്നു.

ക്ലാസിൽ സ്ട്രിക്റ്റ് ആണെങ്കിലും, തോളോട് തോൾ ചേർന്ന് സംസാരിക്കാന്‍ വരെ സ്വാതന്ത്ര്യം നല്‍കുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മിതഭാഷിയായിരുന്ന സുനിൽ കുമാർ എല്ലാ വിദ്യാര്‍ത്ഥികളികള്‍ക്കും രാഷ്ട്രീയഭേദമന്യേ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും മധ്യസ്ഥനായി മാനേജ്മെന്റ് നിയോഗിച്ചിരുന്നത് സുനില്‍കുമാറിനെയായിരുന്നു.

ഇത്രയേറെ അടുപ്പം കാത്തുസൂക്ഷിച്ച അധ്യാപകന്റെ വേർപാട് ഉൾക്കൊള്ളാൻ ഇതുവരെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല.

10 വർഷമായി അക്കാഡമിയിലെ അസിസ്റ്റന്റ് പ്രൊഫസറായ, വഴയില എൻ.വി നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പേരൂർ സ്വദേശി എസ്. സുനിൽ കുമാറാണ് ക്യാമ്പസ് ഗ്രൗണ്ടിൽ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടർന്ന് പിടയുന്ന നിലയിൽ സുനിൽകുമാറിനെ കോളേജിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത്.

 

തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആര്‍ട്ട് ഫെസ്റ്റ്, യൂണിയന്‍ ഉത്ഘാടനം, ഓണാഘോഷം എല്ലാ പരിപാടികള്‍ക്കും മുന്നില്‍ തന്നെ സുനില്‍ സാറുണ്ടാകുമായിരുന്നു.

മികച്ച ഗായകന്‍ കൂടിയായ സുനില്‍ ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിക്കും, എവിടെയെങ്കിലും വിദ്യാർത്ഥികൾ കൂടിനിന്ന് പാട്ടുപാടുന്നുണ്ടെങ്കില്‍ ആ വട്ടത്തിനുള്ളില്‍ സുനില്‍ സാറുമുണ്ടാകുമെന്ന് ഉറപ്പാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ബികോം വിദ്യാര്‍ത്ഥികളുടെ സ്പെഷ്യല്‍ ക്ലാസിനായാണ് സുനിൽ കുമാർ കോളേജിൽ എത്തിയത്. ഒരു മണിക്കൂര്‍ ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും കുട്ടികള്‍ക്ക് ഫോട്ടോ എടുത്തുകൊടുക്കുകയും ചെയ്തിരുന്നു.

പേഴ്സില്‍ നിന്നും 1000 രൂപ നല്‍കുകയും പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സമയം മുഴുവൻ ബാഗിലുണ്ടായിരുന്നത് പെട്രോളാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയ നിരാശയിലാണ് വിദ്യാർത്ഥികൾ.

മരിക്കും മുമ്പ് മണിക്കൂറുകളോളം തങ്ങൾക്കൊപ്പം സന്തോഷത്തോടെ എങ്ങനെ അധ്യാപകന് നില്ക്കാൻ സാധിച്ചുവെന്ന് വിദ്യാർത്ഥികൾ പരസ്പ്പരം ചോദിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ കത്തുന്നത് കണ്ടത്.

അദ്ദേഹത്തിന്റെ നിലവിളി കേട്ട് തൊട്ടപ്പുറത്ത് രക്ഷാബന്ധന്‍ ആചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകരും സ്പെഷ്യല്‍ ക്ലാസിനെത്തിയ ബികോം വിദ്യാര്‍ത്ഥികളും ഓടിയെത്തുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത 'ആട് ജീവിതമേ നന്ദി" എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചത്.

ചൊവാഴ്‌ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends