Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒന്നര വയസുകാരൻ ലോറിക്കടിയിൽ അകപ്പെട്ടത് ഉറക്കം ഉണർന്ന് ഇഷ്ടികക്കളത്തിൽ ജോലിക്ക് പോയ അമ്മയെ തേടി ഇറങ്ങിയതോടെ: കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് പിൻഭാഗത്തെ ടയറുകൾ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ:- നെഞ്ചുപിടഞ്ഞ് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ കിട്ടാതെ മരണ വെപ്രാളയത്തിൽ കുഞ്ഞ്: സ്വകാര്യ ആശുപത്രിലേയ്ക്ക് എത്തിക്കും മുമ്പേ ജീവനറ്റ കുഞ്ഞിനെ കെട്ടിപ്പിടിച്ച് വാവിട്ട് വിളിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധു- കട്ടപ്പനയിലെ ഹൃദയം പിളർക്കുന്ന ആ ദുരന്തം

19 AUGUST 2021 10:06 AM IST
മലയാളി വാര്‍ത്ത

കട്ടപ്പനയിൽ അസം സ്വദേശികളുടെ ഒന്നര വയസുകാരനായ മകന് ദാരുണാന്ത്യം. ഇഷ്ടികക്കളത്തിൽ നിന്ന് ലോഡ് കയറ്റി മുന്നോട്ടെടുത്ത മിനി ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് ദുലാൽ, ഖദീജ ദമ്പതികളുടെ മകൻ കൊല്ലപ്പെട്ടത്. ചേറ്റുകുഴിയിലെ ഇഷ്ടിക നിർമാണ യൂണിറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.

ചേറ്റുകുഴി എ.സി കണ്ടത്തെ ഇഷ്ടികക്കളത്തിലെ തൊഴിലാളികളും അസാം സ്വദേശികളുമായ ദുലാലും ഭാര്യയും ഇഷ്ടികക്കളത്തിന് സമീപത്തെ ലയത്തിൽ താമസിച്ചു വരിയായിരുന്നു. രാവിലെ എട്ടുമണിയോടെ ഖദീജ ജോലിക്കിറങ്ങുമ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു. പിന്നീട് ഉണർന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടുന്നതിനിടെയാണ് ഇഷ്ടിക കയറ്റിപോകുന്ന ലോറിയുടെ അടിയിൽപെട്ടത്.

ലോഡ് കയറ്റിയ ലോറി തിരിച്ച് മന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വണ്ടിക്കടിയിൽപ്പെടുകയായിരുന്നു. സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ വണ്ടി ഓടിച്ച് പോകുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഖദീജയും ബന്ധുവും ഓടിയെത്തിയപ്പോൾ കണ്ടത് പിൻഭാഗത്തെ ടയറുകൾ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആയിരുന്നു.

ഇവർ കുട്ടിയുമായി റോഡിലെത്തി മറ്റൊരു ലോറിയിൽ ചേറ്റുകുഴിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെ ഡോക്ടറില്ലാത്തതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. അഞ്ച് വർഷമായി ഇവിടെ ജോലിചെയ്യുന്ന ദുലാലും കുടുംബവും ഇഷ്ടികക്കളത്തിലെ മുറിയിലാണ് താമസം. ലോറി ഡ്രൈവർ ചേറ്റുകുഴി കാവിൽ മനോജിനെ (40) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.

 

ലോറി പിന്നോട്ട് എടുത്തപ്പോൾ കുട്ടിയെക്കണ്ടിരുന്നില്ലെന്നാണ് ഡ്രൈവറുടെ വാദം. അപകട ശേഷം നിർത്താതെ പോയ ലോറി പിന്നീട് വണ്ടന്മേട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും മനോജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റൊരു ലോറിൽ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ കിട്ടിയില്ലെന്ന ആരോപണവും ഉണ്ട്. ഡ്രൈവർക്കെതിരെ മനഃപൂർവല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. അതേ സമയം കേസ് അന്വേഷിക്കുന്ന വണ്ടന്മേട് പോലീസ് ലോറി ഡ്രൈവറുടെ പേരുവിവരങ്ങൾ ആദ്യം പുറത്ത് വിടാതിരുന്നത് വിവാദത്തിന് കാരണമായി.

ബുധനാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ചേറ്റുകുഴി എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലായിരുന്നു അപകടം നടന്നത്. അഞ്ച് വര്ഷം മുമ്പായിരുന്നു ദുലാൽ ഇഷ്ടികക്കളത്തിൽ ജോലിക്കു വന്നത്. നാല് മാസം മുമ്പ് നാട്ടിൽ പോയി വന്നപ്പോൾ ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുവന്നതായിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (20 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (29 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (44 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends