Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

തലയുയര്‍ത്തി 150 ക്ഷേത്രങ്ങള്‍... ബ്രസീലിലെ പുതിയ ബുദ്ധപ്രതിമ അത്ഭുതമാകുന്നു; 38 മീറ്റര്‍ ഉയരത്തില്‍ ധ്യാനലീനനായ ബുദ്ധ പ്രതിമ പണി പൂര്‍ത്തിയാക്കിയത് ഒരു വര്‍ഷം കൊണ്ട്; രക്ഷകനായ ക്രിസ്തു പ്രതിമയുടെ അതേ ഉയരമാണ് ഈ ബുദ്ധപ്രതിമയ്ക്കും

26 AUGUST 2021 11:19 AM IST
മലയാളി വാര്‍ത്ത

ലോക സമാധാനത്തിന്റെ പ്രതീകമാണ് യേശുക്രിസ്തു. ഇപ്പോള്‍ അതേ സ്ഥാനത്തേക്ക് ശ്രീ ബുദ്ധന്‍ കൂടി ഉയരുകയാണ്. ബ്രസീലിലെ പ്രസിദ്ധമായ സെന്‍ ബുദ്ധാശ്രമത്തിന്റെ ചൈതന്യമായി പുതിയ ബുദ്ധപ്രതിമ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 38 മീറ്റര്‍ ഉയരത്തില്‍, ഒരു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കിയ ധ്യാനലീനനായ ബുദ്ധന്റെ പ്രതിമയാണ് എസ്പിരിറ്റോ സാന്റോയിലെ മോറോ ഡ വാര്‍ഗെം ബുദ്ധാശ്രമത്തില്‍ അനാവരണം ചെയ്യുന്നത്.

റിയോ ഡി ജനീറോയിലെ 'രക്ഷകനായ ക്രിസ്തു' പ്രതിമയുടെ അതേ ഉയരമാണ് ഈ ബുദ്ധപ്രതിമയ്ക്കും. പടിഞ്ഞാറന്‍ നാടുകളിലുള്ള ബുദ്ധപ്രതിമകളില്‍വച്ച് ഏറ്റവും വലുതും.

 



തെക്കേ അമേരിക്കയിലെ ആദ്യത്തേതായ ഈ ബുദ്ധാശ്രമം 1974 ല്‍ റ്യോത്തന്‍ ടോക്കുഡ എന്ന ഭിക്ഷു സ്ഥാപിച്ചതാണ്. പ്രദേശം നിറയെ വൃക്ഷങ്ങളും പ്രകൃതിയുടെ ശാന്തസൗന്ദര്യവും.

350 ടണ്‍ ഇരുമ്പും സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടാണു ബുദ്ധനെ ഒരുക്കിയിരിക്കുന്നത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജപ്പാനില്‍നിന്നുള്ള കുടിയേറ്റക്കാരാണു ബ്രസീലിനു ബുദ്ധമതം പരിചയപ്പെടുത്തിയത്. ഇപ്പോള്‍ രാജ്യത്ത് 150 ബുദ്ധ ക്ഷേത്രങ്ങളുണ്ട്.



ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് ബുദ്ധന്‍. മിക്ക ഭാരതീയ ഗൃഹങ്ങളിലും അലങ്കാരമെന്ന നിലയില്‍ ബുദ്ധ പ്രതിമ കാണാവുന്നതാണ്. എന്നാല്‍ ശരിയായ സ്ഥാനത്തു, ശരിയായ രീതിയില്‍ ബുദ്ധ പ്രതിമ സ്ഥാപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം സമാധാനവും പുലരുമെന്നു മാത്രമല്ല, ഗൃഹത്തിലെ നെഗറ്റീവ് ഊര്‍ജത്തെ പുറന്തള്ളാനും പോസിറ്റീവ് ഊര്‍ജം നിറയ്ക്കാനും സാധിക്കും. ഭവനത്തിന്റെ ഓരോ ഭാഗത്തും എങ്ങനെ ബുദ്ധ പ്രതിമ സ്ഥാപിക്കണമെന്നതിനെ കുറിച്ച് ഫെങ്ഷുയി വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ അതിഥികള്‍ വന്നാല്‍ ഇരിക്കുന്നയിടമാണ് സ്വീകരണ മുറി. അവിടെ മുന്‍വാതിലിനു സമാന്തരമായി പ്രതിമ സ്ഥാപിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നത് കുടുംബത്തില്‍ സമാധാനവും ആനന്ദവും നിറയ്ക്കും.

 



മുന്‍വാതിലിനു സമാന്തരമായി ബുദ്ധപ്രതിമ സ്ഥാപിക്കുക വഴി അകത്തേക്ക് വരാനിടയുള്ള നെഗറ്റീവ് ഊര്‍ജത്തെ തടയാന്‍ സാധിക്കും. ഒരു ചെറിയ സ്റ്റൂളിലോ മേശപ്പുറത്തോ രണ്ടര അടി ഉയരത്തില്‍ പ്രതിമ വയ്ക്കാവുന്നതാണ്. പോസിറ്റീവ് ഊര്‍ജം ഭവനത്തില്‍ കളിയാടാന്‍ അത് സഹായിക്കും.

കുട്ടികളുടെ പഠനമുറിയില്‍, മേശയുടെ മുകളിലായോ അതല്ലെങ്കില്‍ ഭിത്തിയിലെ ഷെല്‍ഫിലോ പ്രതിമ സ്ഥാപിക്കാവുന്നതാണ്. അങ്ങനെ ചെയ്യുക വഴി പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികവ് പുലര്‍ത്തും.

 



ഭവനത്തിലെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുറിയിയിലെ മേശപ്പുറത്തു ഒരു ചെറിയ ബുദ്ധപ്രതിമ വയ്ക്കാം. ബിസിനസില്‍ ഉയര്‍ച്ചയും സ്ഥാനമാനങ്ങളും സാമ്പത്തിക മുന്നേറ്റവും കൈവരാനിതു സഹായിക്കും.

ധ്യാനനിരതനായിരിക്കുന്ന ബുദ്ധപ്രതിമ ഉദ്യാനത്തിലെ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാപിക്കാം. യോഗയോ ധ്യാനമോ ചെയ്യാന്‍ ആ ഭാഗം തിരഞ്ഞെടുക്കുകയും ചെയ്യാം. വ്യക്തികളില്‍ ഉണര്‍വും ഊര്‍ജവും നിറയ്ക്കും.

 



മുറിക്കുള്ളിലാണ് യോഗയോ ധ്യാനമോ ചെയ്യുന്നതെങ്കില്‍ വെള്ള മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ മുറിയില്‍ സ്ഥാപിക്കാം. യോഗയോ ധ്യാനമോ ചെയ്യുന്നയാളിനു സമാന്തരമായോ അല്ലെങ്കില്‍ കുറച്ചുകൂടെ ഉയരത്തിലോ വേണം ഈ ബുദ്ധ പ്രതിമ സ്ഥാപിക്കേണ്ടത്. മനസിലും ചിന്തകളിലും ശാന്തത കൈവരാന്‍ ഇത് സഹായിക്കും.

ബുദ്ധാരാധന പിന്തുടരുന്ന ഗൃഹങ്ങളില്‍ പ്രത്യേകമായി പണിതീര്‍ത്ത ഇടത്തിലാണ് ബുദ്ധനെ പ്രതിഷ്ഠിക്കുന്നത്. ഭവനത്തില്‍ വയ്ക്കാനായി ബുദ്ധപ്രതിമ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. സാമാന്യം വലുപ്പമുള്ള ബുദ്ധ പ്രതിമ വേണം. ചിരിക്കുന്ന ബുദ്ധനായിരിക്കണം. ചിരിക്കുന്ന ബുദ്ധന്‍ ഗൃഹത്തില്‍ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends